bjp

നെയ്യാറ്റിൻകര: പൊതുശ്മശാനം,മാലിന്യ സംസ്ക്കരണ പ്ലാന്റ്,ലൈഫ് ഭവന പദ്ധതി തുടങ്ങിയവ യാഥാർത്ഥ്യമാക്കുമെന്ന് പറഞ്ഞ എൽ.ഡി.എഫ് നഗരസഭ ഭരണസമിതിയുടെ വാഗ്ദാന ലംഘനത്തിനെതിരെ ബി.ജെ.പി പാർലമെന്ററി പാർട്ടിയുടെ നേതൃത്വത്തിൽ ജനവഞ്ചനയുടെ 2 വർഷങ്ങൾ എന്ന പേരിൽ പ്രതിഷേധ ധർണ നടത്തി.ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.സുധീർ ഉദ്ഘാടനം ചെയ്തു.പാർലമെന്ററി പാർട്ടി ലീഡർ ഷിബുരാജ് കൃഷ്ണ അദ്ധ്യക്ഷത വഹിച്ചു.മേഖലാ ട്രഷറർ എൻ.പി.ഹരി,കൂട്ടപ്പന മഹേഷ്,അഡ്വ.പൂഴിക്കുന്ന് ശ്രീകുമാർ,അഡ്വ.രഞ്ജിത്ത് ചന്ദ്രൻ,മഞ്ചത്തല സുരേഷ്,മണലൂർ ശിവപ്രസാദ്,കൗൺസിലർ വേണുഗോപാൽ, മണ്ഡലം പ്രസിഡന്റ് ആർ.രാജേഷ് തുടങ്ങിയവർ പങ്കെടുത്തു.