തിരുവനന്തപുരം: ഭാഗവത കാണ്ഡങ്ങളും പ്രസക്തിയും ആചാര്യന്മാർ വിവരിക്കുമ്പോൾ ഭക്തമനസുകൾ അനുഗ്രഹത്താൽ നിറയുന്നു. കോട്ടയ്‌ക്കത്തെ ശ്രീവൈകുണ്ഠത്ത് നടക്കുന്ന 38ാമത് അഖിലഭാരത ശ്രീമദ് ഭാഗവത മഹാ സത്രശാലയാണ് നാരായണമന്ത്രങ്ങളാൽ മുഖരിതമാകുന്നത്.
മഹാസത്രത്തിന്റെ രണ്ടാം ദിനമായ ഇന്നലെ സത്യംപരംധിമഹി സൂതശൌനക സംവാദവുമായി പാലക്കാട് ശ്രീകാന്തി ശർമ്മയും ഭാഗവത രചന പശ്ചാത്തലത്തിൽ നാരായണീയ ഹംസം കെ.ഹരിദാസ് ജിയും കാന്തീസ്‌തുതിയുമായി കരിമ്പിൻപുഴ ആശ്രമത്തിലെ സ്വാമി ആത്മാനന്ദയും ഭീഷ്‌മ സ്‌തുതിയിൽ ഗുരുവായൂർ കേശവൻ നമ്പൂതിരിയും പരീക്ഷിത്തിന്റെ പ്രായോപവേശത്തിൽ തൃശൂർ ആർ.രാജഗോപാലവാര്യരും വിരാട് സ്വരൂപവർണന ശ്രീശുകസാരസ്വത്തിൽ മിഥുനപ്പള്ളി വാസുദേവൻ നമ്പൂതിരിയും ബ്രഹ്മാണ്ഡ നിർമ്മാണ വർണന ഭഗവാന്റെ അവതാര വർണത്തിൽ തൃപ്പൂണിത്തുറ രാജശ്രീ സംഗമേശൻ തമ്പുരാനും ചതുഃശ്ലോകീ ഭാഗവതത്തിൽ കോഴിക്കോട് മാളവിക ഹരിഗോവിന്ദും പുരാണ ലക്ഷണങ്ങളിൽ കലയപുരം വിഷ്ണുനമ്പൂതിരിയും ഭാഗവത പ്രഭാഷണം നടത്തി. വൈകിട്ട് ചീഫ് സെക്രട്ടറി വി.പി.ജോയിയും ഭാഗവത ഹംസം അഡ്വ.ടി.ആർ.രാമനാഥനും പ്രഭാഷണം നടത്തി.
സത്രവേദിയിൽ ഇന്നത്തെ
പ്രഭാഷണങ്ങൾ
സ്വാമി അഭയാനന്ദ, ചിന്മയാമിഷൻ തിരുവനന്തപുരം ( വിദൂര-ഉദ്ധവ സംവാദം, രാവിലെ 8.30-9.30), ആചാര്യ സി.പി.നായർ, ഗുരുവായൂർ ( വിദൂര - മേത്രേയ സംവാദം, രാവിലെ 9.30-10.30), തൃശൂർ ഇടമന വാസുദേവൻ നമ്പൂതിരി (വരാഹാവതാരം, 10.30-11.30), പുഷ്പാഞ്ചലി സ്വാമിയാർ അച്യുത ഭാരതിസ്വാമിയാർ (കാപിലം, 11.30-1), സ്വാമി അദ്ധ്യാത്മാനന്ദ സരസ്വതി (കപിലോപദേശം 2-3), മമ്മിയൂർ വിജയലക്ഷ്മി ടീച്ചർ (നരനാരായണ അവതാരം ദക്ഷയാഗം 2-3), പ്രൊഫ.പി.ആർ.ലളിതമ്മ ( സാഹോദര്യമാതൃകകൾ രാമായണത്തിലും മറ്റും (4- 5), കോഴിക്കോട് പാലാഞ്ചേരി നവീൻ ശങ്കർ ( പൃഥുചരിത്രം (5-6.30), കോഴിക്കോട് അമൃതാനന്ദമയീ മഠത്തിലെ സ്വാമി വിവേകാമൃതാനന്ദപുരം ( ഹൈന്ദവ ദർശനം, വൈകിട്ട് 6.30-7.30), ശിവഗിരി ധർമ്മ സംഘം ട്രസ്റ്ര് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ (തത്ത്വമസി, രാത്രി 7.30-8.30) തുടർന്ന് സംഗീത സദസ് (8.30), കഥകളി പൂതനാമോക്ഷം (9.30).