
പോത്തൻകോട്: ഓടിക്കൊണ്ടിരുന്ന കെ.എസ്.ആർ.ടി.സി ബസിൽ നിന്ന് തെറിച്ചുവീണ് യുവാവിന് പരിക്കേറ്റു. കോലിയക്കോട് മനുനിവാസിൽ അഭിജിത്ത് എം.എസിനാണ് (30) പരിക്കേറ്റത്. ഇന്നലെ രാവിലെ പോത്തൻകോട് ജെ.കെ.ഓഡിറ്റോറിയത്തിന് സമീപത്തെ റോഡിലെ വളവിലാണ് സംഭവം.
വെഞ്ഞാറമൂട് നിന്ന് കിഴക്കേകോട്ടയിലേക്ക് പോയ കെ.എസ്.ആർ.ടി.സി വേണാട് സിറ്റി ഫാസ്റ്റ് ബസിലെ പുറകുവശത്തെ ഡോർ താനെ തുറന്നാണ് അപകടമുണ്ടായത്. ബസിൽ നല്ല തിരക്കായിരുന്നതിനാൽ അഭിജിത്ത് ഡോറിനോട് ചേർന്ന് നിൽക്കുകയായിരുന്നു. സംഭവത്തിൽ പോത്തൻകോട് പൊലീസ് കേസെടുത്തു.