
തിരുവനന്തപുരം: അഡ്വക്കേറ്റ് ജനറൽ ഓഫീസിൽ ട്രാൻസിലേറ്റർ (മലയാളം-ഇംഗ്ലീഷ്),(കാറ്റഗറി നമ്പർ 239/2018) തസ്തികയുടെ ചുരുക്ക പട്ടികയിലുൾപ്പെട്ടവർക്ക് 28,29,30 തീയതികളിൽ രാവിലെ 10.30 മുതൽ പി.എസ്.സി. ആസ്ഥാന ഓഫീസിൽ സർട്ടിഫിക്കറ്റ് പരിശോധന നടത്തും.
ഒ.എം.ആർ. പരീക്ഷ
സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ ഡെമോൺസ്‌ട്രേറ്റർ (ഇലക്‌ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ,ഇൻസ്ട്രുമെന്റ് ടെക്‌നോളജി) (കാറ്റഗറി നമ്പർ 295/2021,296/2021) തസ്തികയിലേക്ക് 22ന് രാവിലെ 7.15 മുതൽ 9.15 വരെ ഒ.എം.ആർ. പരീക്ഷ നടത്തും.
കേരള നാഷണൽ സേവിംഗ്സ് സർവീസ് വകുപ്പിൽ അസിസ്റ്റന്റ് ഡയറക്ടർ ഒഫ് നാഷണൽ സേവിംഗ്സ്-നേരിട്ടും തസ്തികമാറ്റം മുഖേനയും (കാറ്റഗറി നമ്പർ 135/2020,133/2020,134/2020) തസ്തികയിലേക്ക് 23ന് രാവിലെ 7.15 മുതൽ 9.15 വരെ ഒ.എം.ആർ. പരീക്ഷ നടത്തും.