ആറ്റിങ്ങൽ: മണമ്പൂർ സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ കാൻസർ രോഗ പരിശോധനാ ക്യാമ്പ് സംഘടിപ്പിക്കുന്നു. 17ന് രാവിലെ 9 മുതൽ 1വരെയാണ് ക്യാമ്പ്. വായിലെ കാൻസർ,​ഗർഭാശയ കാൻസർ,​ബ്രസ്റ്റ് കാൻസർ എന്നീ പരിശോധനയാണ് പ്രധാനമായും നടത്തുന്നത്. ക്യാമ്പിൽ പങ്കെടുപ്പിക്കേണ്ടവർ 16 വരെ പ്രാഥമിക പരിശോധനയ്ക്കായി രാവിലെ 9 മുതൽ 1 വരെ മണമ്പൂർ ആശുപത്രിയിൽ എത്തണം. പ്രാഥമിക പരിശോധനയിൽ രോഗം സംശയിക്കുന്നവരെയാണ് 17ന് പരിശോധനയ്ക്കു വിധേയരാക്കുന്നത്. പ്രാഥമിക പരിശോധനയ്ക്കു വരുന്നവർ യു.എച്ച്.ഐ.ഡി കാർഡുമായി മണമ്പൂർ ആശുപത്രിയിലെത്തണം. ഇതില്ലാത്തവർ ആധാർ കാർഡും ആധാർ ലിങ്ക് ചെയ്തിട്ടുള്ള മൊബൈൽ ഫോണും കൊണ്ട് വന്നാൽ കാർഡ് ലഭിക്കും.