kerala-gov
kerala gov

തിരുവനന്തപുരം: സർക്കാരിന്റെ പരസ്യങ്ങളുടെ ഉള്ളടക്ക പരിശോധനയ്ക്കായി പ്രത്യേക സമിതിയെ നിയോഗിക്കാനുള്ള നിർദ്ദേശം മന്ത്രിസഭായോഗം കൂടുതൽ ചർച്ചകൾക്കായി മാറ്റി. അജൻഡയിൽ ഉൾപ്പെടുത്തിയെങ്കിലും സമിതിയംഗങ്ങളാവുന്നവരുടെ സാമ്പത്തികച്ചെലവ് അടക്കമുള്ളവ ഒരിക്കൽക്കൂടി ധനകാര്യ വകുപ്പിന്റെ പരിശോധനയ്ക്ക് വിധേയമാക്കണമെന്ന നിർദ്ദേശമുണ്ടായതിനെത്തുടർന്നാണ് മാറ്റി വച്ചത്. സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിലാണ് പരസ്യങ്ങളുടെ ഉള്ളടക്ക പരിശോധനയ്ക്കായി സമിതികളെ നിയോഗിക്കാനുള്ള ശുപാർശ പരിഗണിക്കുന്നത്.