baji

നെടുമങ്ങാട്: നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെ ശോചനീയാവസ്ഥയിലും പിൻവാതിൽ നിയമനത്തിലും പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് നെടുമങ്ങാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നെടുമങ്ങാട് ജില്ലാ ആശുപത്രിയിലേക്ക്സംഘടിപ്പിച്ച പ്രതിഷേധ പ്രകടനവും ധർണയും ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ.ബാജി ഉദ്ഘാടനം ചെയ്തു.യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് താഹിർ നെടുമങ്ങാട് അദ്ധ്യക്ഷത വഹിച്ചു.യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അഡ്വ.മഹേഷ് ചന്ദ്രൻ,ഹാഷിം റഷീദ്,സജാദ് മണ്ണൂർക്കോണം,ബാഹുൽ കൃഷ്ണ,ശരത് ശൈലേശ്വരൻ,ഉണ്ണിക്കുട്ടൻ നായർ,മഞ്ച അനീഷ് ദീപ്തി,രജനി ഹരിദാസ്,കൗൺസിലർമാരായ ആദിത്യ വിജയകുമാർ,മണ്ണൂർകോണം രാജേന്ദ്രൻ,ഫാത്തിമ,കോൺഗ്രസ് നേതാക്കളായ നെട്ടിറച്ചിറ,ജയൻ,അഡ്വ.തേക്കട അനിൽകുമാർ,അഡ്വ.എസ്.അരുൺകുമാർ,ടി.അർജുനൻ,കരിപ്പൂർ സുരേഷ്,വാണ്ട സതി തുടങ്ങിയവർ പങ്കെടുത്തു.