
അരുവിക്കര: സംസ്ഥാനത്തെ സി.പി.എം ഭരണകൂടം മാഫിയകളുടെ പിടിയിലെന്ന് ഡി.സി.സി പ്രസിഡന്റ് പാലോട് രവി.സംസ്ഥാന സർക്കാരിന്റെ ദുർ ഭരണത്തിനെതിരെ അരുവിക്കര ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് സി.ആർ.ഉദയകുമാറിന്റെ നേതൃത്വത്തിൽ നടക്കുന്ന പൗര വിചാരണ വാഹന പ്രചാരണ ജാഥ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.അരുവിക്കര മണ്ഡലം പ്രസിഡന്റ് വെല്ലൂർകോണം അനിൽ കുമാർ അദ്ധ്യക്ഷത വഹിച്ചു.അഡ്വ.വിതുരശശി,ഡി.സി.സി വൈസ് പ്രസിഡന്റ് അഡ്വ.എസ്.ജലീൽ മുഹമ്മദ്,സി.ജ്യോതിഷ് കുമാർ,ബി.ആർ.എം.ഷബീർ, വി.ആർ.പ്രതാപൻ,എസ്.ഇന്ദുലേഖ,കുറ്റിച്ചൽ വേലപ്പൻ,അയൂബ് ഖാൻ,അഴീക്കോട് ഷാജഹാൻ,വെള്ളനാട് ശ്രീകണ്ഠൻ,അഴീക്കോട് ഹുസ്സൈൻ,ഇ.എ.സലാം,എസ്.ആർ.സന്തോഷ്,തോപ്പിൽ ശശി, എസ്.വി.ഗോപകുമാർ,ടി.സുനിൽ കുമാർ,എൽ.സത്യദാസ്,എ.കെ.ആഷിർ,രമേശ് ചന്ദ്രൻ, ബാബുരാജ് തുടങ്ങിയവർ സംസാരിച്ചു.അഴീക്കോട് നിന്നാരംഭിച്ച ജാഥ 15 ന് കുറ്റിച്ചലിൽ സമാപിക്കും.