തിരുവനന്തപുരം: വൈദ്യുതി തൂണുകളിൽ വലിച്ചിട്ടുള്ള ഇന്റർനെറ്റ് ഉൾപ്പെടെയുള്ള കേബിളുകൾ ടാഗ് ചെയ്യുന്നതിന് ആറ് മാസം കാലാവധി അനുവദിക്കണമെന്നും വൈദ്യുതി തൂണുകൾക്ക് ഈടാക്കുന്ന വാർഷിക വാടക നൂറ് രൂപയാക്കി നിജപ്പെടുത്തണമെന്നും ചെറുകിട കേബിൾ ടി.വി ഇന്റർനെറ്റ് ഓപ്പറേറ്റർമാരുടെ സംഘടനയായ ഓൾ കേരള കേബിൾ ടി.വി ആൻഡ് ഇന്റർനെറ്റ് ഫ്യൂച്ചർ ഗ്രൂപ്പ് കേരള പ്രസ് ക്ലബിൽ നടന്ന വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു. വൈദ്യുതി തൂണുകളിൽ കെട്ടിയിരിക്കുന്ന വില പിടിപ്പുള്ള ഒപ്ടിക്കൽ ഫൈബറുകൾ കെ.എസ്.ഇ.ബി ഉദ്യോഗസ്ഥർ പിടിച്ചെടുക്കുകയും നശിപ്പിക്കുകയും ചെയ്തു. ലക്ഷക്കണക്കിന് രൂപയുടെ നഷ്ടം കേബിൾ ഓപ്പറേറ്റർമാർക്ക് ഉണ്ടാക്കുന്ന ഈ നടപടി അവസാനിപ്പിക്കണമെന്നും ഭാരവാഹികൾ അറിയിച്ചു.