
തിരുവനന്തപുരം: അനധികൃതമായി കടത്തിക്കൊണ്ടുവന്ന 4 ലക്ഷം രൂപ വിലമതിക്കുന്ന തേക്ക് തടിയും വാഹനവും വനം വകുപ്പിന്റെ പിടിയിലായി.രാത്രികാല പരിശോധനയുടെ ഭാഗമായി ചുള്ളിമാനൂർ ഫ്ലയിംഗ് സ്ക്വാഡ് ടീമാണ് ചൊവ്വാഴ്ച രാത്രിയിൽ നെടുമങ്ങാട് പനവൂർ ചുള്ളാളം ഭാഗത്ത് നിന്ന് തടി കടത്തിയ ലോറി കസ്റ്റഡിയിലെടുത്തത്.കൈകാണിച്ചിട്ടും നിർത്താതെ അമിത വേഗത്തിൽ പോയ ലോറിയെ പിന്തുടർന്നാണ് പിടിച്ചത്. ഡ്രൈവർ ഓടി രക്ഷപെട്ടു. തുടരന്വേഷണത്തിനായി കേസ് പാലോട് റെയിഞ്ചി ന് കൈമാറി. ചുള്ളിമാനൂർ ഫ്ളയിങ് സ്ക്വാഡ് റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ സന്ദീപ് കുമാർ,ഡെപ്യൂട്ടി റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ ഗ്രേഡ് എസ്. ബാലശങ്കർ, ബീറ്റ് ഫോറസ്റ്റ് ഓഫിസർമാരായ സജു.എസ്,അനൂപ്.പി.എസ്, ഫോറസ്റ്റ് ഡ്രൈവർ രജികുമാരൻ നായർ എന്നിവരാണ് വാഹനം പിടിച്ചത്.