l

തിരുവനന്തപുരം: 241 പൊലീസുദ്യോഗസ്ഥർക്ക് ഡി.ജി.പിയുടെ ബാഡ്ജ് ഒഫ് ഓണർ. 57പേർക്ക് കമന്റേഷൻ ഡിസ്കും സമ്മാനിക്കും. വെള്ളിയാഴ്ച വൈകിട്ട് 5ന് ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ നടക്കുന്ന ചടങ്ങിൽ ഡി.ജി.പി അനിൽകാന്ത് സമ്മാനിക്കും. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ മെഡൽ 31 പേർ സ്വീകരിക്കും. ഫിക്കി അവാർഡിന് അഞ്ചു പേരും മികച്ച രീതിയിൽ ഫയൽ തീർപ്പാക്കിയതിന് 16 പേരുമാണ് അവാർഡിന് അർഹരായത്.