kerala-university

തിരുവനന്തപുരം: കേരള സർവകലാശാല ഫെബ്രുവരിയിൽ നടത്തിയ ഒന്നും രണ്ടും സെമസ്​റ്റർ എം.എ ഇക്കണോമിക്സ് (വിദൂര വിദ്യാഭ്യാസം-റെഗുലർ-2020 അഡ്മിഷൻ,സപ്ലിമെന്ററി/ഇംപ്രൂവ്‌മെന്റ്-2019 അഡ്മിഷൻ,സപ്ലിമെന്ററി-2017 ആൻഡ് 2018 അഡ്മിഷൻ) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

സെപ്തംബറിൽ നടത്തിയ രണ്ടാം സെമസ്​റ്റർ എം.എസ്‌സി ബോട്ടണി പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷ അതത്‌ കേന്ദ്രത്തിൽ വച്ച് 15 മുതൽ നടത്തും.

സെപ്തംബറിൽ നടത്തിയ രണ്ടാം സെമസ്​റ്റർ എം.എസ്.സി. ജിയോളജി പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷ അതത് പരീക്ഷാകേന്ദ്രത്തിൽ വച്ച് 16 മുതൽ നടത്തും.

മാർച്ചിൽ നടത്തിയ മൂന്നാം സെമസ്​റ്റർ ബി.എസ്‌സി. (സി.ബി.സി.എസ്) പരീക്ഷയുടെ സൂക്ഷ്മ പരിശോധനയ്ക്ക് അപേക്ഷിച്ചവർ ഫോട്ടോ പതിച്ച ഐ.ഡി കാർഡും ഹാൾടിക്ക​റ്റുമായി 15 മുതൽ 19വരെ പ്രവൃത്തി ദിനങ്ങളിൽ ബി.എസ്‌സി. റീവാല്യുവേഷൻ സെക്ഷനിൽ ഇ.ജെ രണ്ട് ഹാജരാകണം.

സി.ബി.സി.എസ്.എസ്./കരിയർ റിലേ​റ്റഡ് സി.ബി.സി.എസ്.എസ്. (എഫ്.ഡി.പി.) ബിരുദ വിദ്യാർത്ഥികളിൽ ഗ്രേസ് മാർക്കിന് അർഹരായവർ (എൻ.എസ്.എസ്., എൻ.സി.സി., ആർട്സ്, സ്‌പോർട്സ് മുതലായവ) ഡിസംബർ 31നകം അപേക്ഷിക്കണം.