
തിരുവനന്തപുരം: ഈ മാസം 16 മുതൽ 20 വരെ ആലപ്പുഴയിൽ നടക്കുന്ന എ.ഐ.ടി.യു.സി ദേശീയ സമ്മേളനത്തിന്റെ ഭാഗമായി സമ്മേളന നഗരിയിൽ സ്ഥാപിക്കാനുള്ള ബാനർ ജാഥ വെങ്ങാനൂർ മഹാത്മ അയ്യങ്കാളി സ്മൃതിമണ്ഡപത്തിൽ സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ജാഥാ ക്യാപ്റ്റനായ എ.ഐ.ടി.യു.സി സംസ്ഥാന സെക്രട്ടറി കെ. മല്ലികയ്ക്ക് ജാഥ കൈമാറിയായിരുന്നു ഉദ്ഘാടനം.
സി.പി.ഐ മണ്ഡലം സെക്രട്ടറി കാഞ്ഞിരംകുളം ഗോപാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു.മന്ത്രി ജി.ആർ. അനിൽ, സി.പി.ഐ ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ, ജാഥാ ഡയറക്ടറും എ.ഐ.ടി.യു.സി സംസ്ഥാന സെക്രട്ടറിയുമായ എം.പി. ഗോപകുമാർ, ജാഥാ വൈസ് ക്യാപ്റ്റനും ട്രാൻസ്പോർട്ട് എംപ്ലോയീസ് യൂണിയൻ ജനറൽസെക്രട്ടറിയുമായ എം.ജി. രാഹുൽ, എ.ഐ.ടി.യു.സി ജില്ലാ സെക്രട്ടറി മീനാങ്കൽ കുമാർ, ജാഥാംഗങ്ങളായ സോളമൻ വെട്ടുകാട്, പി. രഘുവരൻ, അനീഷ് പ്രദീപ്, അഡ്വ. സുനിൽ മോഹൻ, പി. ബീന, പള്ളിച്ചൽ വിജയൻ, കെ.പി. ശങ്കരദാസ്, വി. ശശി എം.എൽ.എ, കെ.എസ്. മധുസൂദനൻ നായർ, സി.കെ. സിന്ധുരാജൻ, കരുംകുളം മുരുകൻ എന്നിവർ സംസാരിച്ചു.