technical-university

തിരുവനന്തപുരം: വൈസ്ചാൻസലറെ നിയമിക്കാനുള്ള സെർച്ച് കമ്മിറ്റി രൂപീകരിക്കുന്നത് സംബന്ധിച്ച സാങ്കേതിക സർവകലാശാലാ നിയമം അസാധുവായെന്ന് വിലയിരുത്തി ഗവർണർ.

സർവകലാശാലാ നിയമപ്രകാരം സെർച്ച് കമ്മിറ്റിയിൽ എ.ഐ.സി.ടി.ഇയുടെ പ്രതിനിധി, സിൻഡിക്കേറ്റ് പ്രതിനിധി, ചീഫ്സെക്രട്ടറി എന്നിവരാണുള്ളത്. യു.ജി.സി ചട്ടപ്രകാരം സർക്കാരുമായി ബന്ധപ്പെട്ട ആരും സെർച്ച് കമ്മിറ്റിയിലുണ്ടാവരുത്. ചീഫ്സെക്രട്ടറി സമിതിയിൽ ഉൾപ്പെട്ടതോടെ ,നിയമത്തിലെ ഈ വ്യവസ്ഥ നിലനിൽക്കുന്നതല്ലെന്നാണ് ഗവർണറുടെ നിലപാട്. ഇതിൽ വ്യക്തത തേടി ഗവർണർ സുപ്രീംകോടതിയെ സമീപിക്കും. .

സാങ്കേതിക സർവകലാശാലാ വി.സി നിയമനത്തിനുള്ള സെർച്ച് കമ്മിറ്റിയിൽ ചാൻസലറുടെ പ്രതിനിധി വേണ്ടെന്ന് ഹൈക്കോടതി ഇടക്കാല ഉത്തരവിട്ടിരുന്നു. 2013ലെ യു.ജി.സി ചട്ടത്തിൽ ചാൻസലറുടെ പ്രതിനിധി സെർച്ച് കമ്മിറ്റിയിലുണ്ടാവണമെന്ന് പറയുന്നുണ്ട്. എന്നാൽ 2018ലെ റഗുലേഷനിൽ യു.ജി.സി പ്രതിനിധി നിർബന്ധമായും ഉണ്ടായിരിക്കണമെന്നാണ് പറയുന്നത്.സെർച്ച് കമ്മിറ്റിയിൽ നിന്ന് ചീഫ്സെക്രട്ടറിയെ ഒഴിവാക്കാനും, എ.ഐ.സി.ടി.ഇ പ്രതിനിധിക്കു പകരം യു.ജി.സി പ്രതിനിധിയെ ഉൾപ്പെടുത്താനും നിയമ ഭേദഗതി വേണ്ടിവരും. ഇതിനു ശേഷമേ പുതിയ വി.സി നിയമനം സാദ്ധ്യമാവൂ.