
പാറശാല: കുളത്തൂർ ഗവ.വൊക്കേഷണൽ ആൻഡ് ഹയർ സെക്കൻഡറി സ്കൂളിലെ കുട്ടികൾ ലഹരി വിമുക്ത കാമ്പസ്, അനാചാരങ്ങൾ അകലെ എന്നിവ ലക്ഷ്യമാക്കി ആശംസാ കാർഡുകൾ കൈമാറി സൗഹൃദം പങ്കുവച്ചു. വർണ്ണപ്പേപ്പറുകളും പൂക്കളും ചിത്രങ്ങളും കൊണ്ട് വ്യത്യസ്തമായ ആശയങ്ങളിലുള്ള കാർഡുകൾ കുട്ടികൾ സ്വയം നിർമ്മിക്കുകയായിരുന്നു. ഇത് വേറിട്ട ഒരനുഭവമായി. പി.ടി.എ പ്രസിഡന്റ് മോഹൻദാസ്, എച്ച്.എമ്മിന്റെ ചുമതല വഹിക്കുന്ന ചിത്ര, അദ്ധ്യാപകരായ അനിൽകുമാർ, എസ്.അജികുമാർ, പ്രഭ, സുധ എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.