തിരുവനന്തപുരം:ശ്രീകാര്യം കേന്ദ്ര കിഴങ്ങു വിള ഗവേഷണ സ്ഥാപനവും ഇന്ത്യൻ സൊസൈറ്റി ഫോർ റൂട്ട് ക്രോപ്‌സും സംയുക്തമായി ഇന്നു മുതൽ 17 വരെ 'സ്മാർട്ട് കൃഷി' ദേശീയ ശില്പശാല നടത്തും.ശ്രീകാര്യം കേന്ദ്ര കിഴങ്ങു വിള ഗവേഷണത്തിൽ നടക്കുന്ന ശില്പശാല കൃഷി വകുപ്പ് ഡയറക്ടർ ടി.വി. സുഭാഷ് ഉദ്ഘാടനം ചെയ്യും.ഐ.സി.എ.ആർ ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ഡോ.എ.കെ.സിംഗ്, സി.ടി.സി.ആർ.ഐ ഡയറക്ടർ ഡോ.എം.എൻ.ഷീല, കോഴിക്കോട് സി.ഡബ്ലൂ.ആർ.ഡി.ആർ.എം ഡയറക്ടർ ഡോ. മനോജ് പി. സാമുവേൽ എന്നിവർ പങ്കെടുക്കും.