ed

തിരുവനന്തപുരം: കൊടകര കുഴൽപ്പണ കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ആവശ്യപ്പെട്ട വിവരങ്ങൾ 2021 ജൂൺ ഒന്നിനും ഓഗസ്റ്റ് രണ്ടിനും പൊലീസ് കൈമാറിയിട്ടുണ്ടെന്ന് ഡി.ജി.പി അനിൽകാന്ത് അറിയിച്ചു. 2021 ഏപ്രിൽ ഏഴിനാണ് കൊടകര പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. തുടർന്ന് 22 പേരെ പ്രതികളാക്കി 2021 ജൂലായ് 23ന് കുറ്റപത്രം സമർപ്പിച്ചു. ഒരാൾ കൂടി അറസ്റ്റിലായതിന്റെ അടിസ്ഥാനത്തിൽ 2022 നവംബർ 15ന് അധികമായി ഒരു കുറ്റപത്രം കൂടി സമർപ്പിച്ചു.