
ചിറയിൻകീഴ്: അയ്യപ്പ ഭക്തൻ ട്രെയിൻതട്ടി മരിച്ചു. ആറ്റിങ്ങൽ ചെറുവള്ളിമുക്ക് കളിവിളാകത്തു വീട്ടിൽ പരേതനായ മാധവൻ പിള്ള ,ചിന്താമണി അമ്മ ദമ്പതികളുടെ മകൻ മധുസൂദനൻ നായർ (50) ആണ് മരണമടഞ്ഞത്. ഇന്നലെ വൈകുന്നേരം 5ന് കൊല്ലത്തേയ്ക്കുള്ള ട്രെയിൻ തട്ടി ശാർക്കര ബൈപാസ് ജംഗ്ഷന് സമീപമാണ് മരണം . ശബരിമലയ്ക്ക് പോകുന്നതിന്റെ ഭാഗമായി ഇരുമുടിക്കെട്ട് നിറയ്ക്കാൻ ശാസ്താംനടയിലേക്ക് പോകുന്നതിനിടയിലാണ് അപകടം. മൃതദേഹം ചിറയിൻകീഴ് താലൂക്ക് ആശുപത്രി മോർച്ചറിയിൽ . പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. സംസ്കാരം ഇന്ന് രാവിലെ 11.30ന്. ഭാര്യ : പ്രിയ.