mammooty

തിരുവനന്തപുരം: '2018 എവരിവൺ ഈസ് എ ഹീറോ' എന്ന ചിത്രത്തിന്റെ ടീസർ ലോഞ്ചിനിടെ നടത്തിയ പ്രസംഗത്തിനിടയിൽ സംവിധായകൻ ജൂഡ് ആന്റണിയെ കുറിച്ച് പറഞ്ഞ പരാമർശം വിവാദമായതിനെ തുടർന്ന് മമ്മൂട്ടി ഖേദം പ്രകടിപ്പിച്ചു. ജൂഡ് ആന്റണിക്ക് തലയിൽ മുടി കുറവാണെന്നേയുള്ളൂ, ബുദ്ധിയുണ്ട് എന്നായിരുന്നു മമ്മൂട്ടിയുടെ വാക്കുകൾ. ഇത് ബോഡി ഷെയ്മിംഗ് ആണെന്നായിരുന്നു വിമർശനം. ജൂഡ് ആന്റണിയെ പ്രകീർത്തിക്കുന്ന ആവേശത്തിൽ ഉപയോഗിച്ച വാക്കുകൾ ചിലരെ അലോസരപ്പെടുത്തിയതിൽ ഖേദം പ്രകടിപ്പിക്കുന്നുവെന്നും ഇങ്ങനെയുള്ള പ്രയോഗങ്ങൾ ആവർത്തിക്കില്ലെന്നും മമ്മൂട്ടി സമൂഹ മാദ്ധ്യമത്തിൽ കുറിച്ചു.