തിരുവനന്തപുരം: ദേശീയ പാത 66 നവീകരണ പദ്ധതികളുടെ ഉദ്ഘാടനം ഇന്ന് വൈകിട്ട് മൂന്നിന് കാര്യവട്ടം സ്പോർട്സ് ഹബ്ബ് കൺവെൻഷൻ സെന്ററിൽ നടക്കുന്ന ചടങ്ങിൽ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയും മുഖ്യമന്ത്രി പിണറായി വിജയനും ചേർന്ന് ഉദ്ഘാടനം ചെയ്യും. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, കേന്ദ്രമന്ത്രിമാരായ വി.കെ.സിംഗ്, വി.മുരളീധരൻ, സംസ്ഥാന മന്ത്രിമാരായ പി.എ. മുഹമ്മദ് റിയാസ്, കെ.രാജൻ, പി.രാജീവ്, പി.പ്രസാദ്, വി.അബ്ദുറഹ്മാൻ, ജി.ആർ.അനിൽ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ തുടങ്ങിയവർ പങ്കെടുക്കും.