keragramam

ചിറയിൻകീഴ്: തെങ്ങ് കൃഷി പുനരുജ്ജീവനം ലക്ഷ്യമിട്ട് കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് ചിറയിൻകീഴ് ഗ്രാമപഞ്ചായത്തിൽ നടപ്പിലാക്കുന്ന കേരഗ്രാമം പദ്ധതിയുടെ ഉദ്ഘാടനം വി. ശശി എം.എൽ.എ നിർവഹിച്ചു. തെങ്ങിൻ തൈകളുടെ വിതരണോദ്ഘാടനവും എം.എൽ.എ നിർവഹിച്ചു. ചിറയിൻകീഴ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ പി. മുരളി അദ്ധ്യക്ഷത വഹിച്ചു. തെങ്ങിന്റെ തടം തുറക്കൽ, പുതയിടൽ, ജലസേചന പമ്പ് സെറ്റുകളുടെ വിതരണം, തെങ്ങുകയറ്റ യന്ത്രങ്ങളുടെ വിതരണം, ജൈവവളം-കീടനാശിനി വിതരണം, ഗുണനിലവാരമുള്ള തെങ്ങിൻ തൈകൾ നടീൽ, ഇടവിള കൃഷി പ്രോത്സാഹനം തുടങ്ങിയവയാണ് കേരഗ്രാമം പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കേരഗ്രാമം പദ്ധതിയുടെ ആദ്യഘട്ട പ്രവർത്തനങ്ങൾക്കായി കൃഷി വകുപ്പ് 25.67 ലക്ഷം രൂപ വിനിയോഗിക്കും. കേരസമിതികളുടെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. പരിപാടിയിൽ തൃതല പഞ്ചായത്ത് പ്രതിനിധികൾ കൃഷി വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവരും പങ്കെടുത്തു.