
ബാലരാമപുരം:ബാലരാമപുരം വിശുദ്ധ സെബസ്ത്യാനോസ് ഫെറോന തീർത്ഥാടന ദൈവാലയത്തിലെ ദർശനതിരുനാൾ ഉത്സവം നടന്നു. സമൂഹദിവ്യബലിക്ക് മൈലാമൂട് ഇടവക വികാരി സജിൻതോമസ്,ബെത്‌സയ്ദ് ആശ്രമം വികാരി ഫാ.ആന്റണി മേരിക്ലാരറ്റ്,സെന്റ് വിൻസെന്റ് സെമിനാരിയിലെ ഫാ.അനീഷ് ആന്റോ എന്നിവർ മുഖ്യകാർമ്മികത്വം നൽകി. ദൈവാലയം ചുറ്റി ആഘോഷമായ തിരുസ്വരൂപ പ്രദക്ഷിണവും നടന്നു. സമാപനദിനമായ ഇന്നലെ വൈകിട്ട് ദിവ്യകാരുണ്യപ്രദക്ഷിണവും നടന്നു. സെന്റ് ഗബ്രിയേൽ,മേരിമാതാ, കാർമ്മൽ,വിമലാറാണി,സെന്റ് ജോസഫ്,സെന്റ് ആന്റണി,ജീസസ് എന്നീ ബി.സി.സി യൂണിറ്റുകൾ നേതൃത്വം നൽകി.