
നെയ്യാറ്റിൻകര : രാമേശ്വരം മഹാദേവക്ഷേത്രത്തിൽ ശ്രീകോവിലിന്റെ വാതിലുകളും സോപാനവും പിത്തള പൂശുകയും കൊടിമരത്തിന്റെ സുരക്ഷാവേലിയുടെ നവീകരണ പ്രവർത്തനങ്ങളുടെയും നിർമ്മാണ ജോലികൾ പൂർത്തിയായി.ക്ഷേത്ര തന്ത്രി കുഴിക്കാട്ട് ഇല്ലത്ത് പരമേശ്വരൻ വാസുദേവൻ ഭട്ടതിരിപ്പാടിന്റെയും ക്ഷേത്ര മേൽശാന്തി ഉണ്ണികൃഷ്ണൻ നമ്പൂതിരിയുടെയും മുഖ്യ കർമ്മികത്വത്തിൽ ശുദ്ധികലശവും തുടർന്ന് പാർവതിദേവിക്ക് അഷ്ടബന്ധകലശവും നടന്നു.ക്ഷേത്ര ഉപദേശകസമിതി പ്രസിഡന്റ് രാമേശ്വരം ഹരി,സെക്രട്ടറി മഹേഷ്കുമാർ,കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.