തിരുവനന്തപുരം: സഹകരണ സംഘങ്ങളെ ക്രിയാത്മകമായ സന്നദ്ധസേവനങ്ങളിലൂടെ സർക്കാർ ജനകീയമാക്കിയെന്ന് കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ പറഞ്ഞു. സംസ്ഥാന സഹകരണ വകുപ്പിന്റെ അംഗസമാശ്വാസ പദ്ധതിയുടെ ജില്ലാതല വിതരണോദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. വി.കെ.പ്രശാന്ത് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു.ജനറൽ ജോയിന്റ് രജിസ്ട്രാർ ഇ.നിസാമുദ്ദീൻ, തിരുവനന്തപുരം സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ പുത്തൻകട വിജയൻ,ചിറയൻകീഴ് സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ ആർ.രാമചന്ദ്രൻ, ഡെപ്യൂട്ടി രജിസ്ട്രാർ എ.ഷെരീഫ്, പാക്സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് ബാലചന്ദ്രൻ, ഉള്ളൂർ സഹകരണ ബാങ്ക് പ്രസിഡന്റ് വി.എൻ.മുരളി എന്നിവർ പങ്കെടുത്തു. അർബുദം, വൃക്കരോഗം ബാധിച്ച് ഡയാലിസിസിന് വിധേയരായിക്കൊണ്ടിരിക്കുന്നവർ, എച്ച്.ഐ.വി ബാധിതർ,മാതാപിതാക്കൾ എടുത്ത വായ്പയ്ക്ക് ബാദ്ധ്യതപ്പെട്ട കുട്ടികൾ എന്നിങ്ങനെ ബുദ്ധിമുട്ട് അനുഭവിക്കുന്നവരെ സഹായിക്കാൻ ലക്ഷ്യമിട്ടതാണ് അംഗസമാശ്വാസ പദ്ധതി.