
തിരുവനന്തപുരം: കേന്ദ്ര പെൻഷൻകാർക്ക് പാർലമെന്ററി സ്റ്റാൻഡിംഗ് കമ്മിറ്റി ശുപാർശ ചെയ്ത ആനുകൂല്യങ്ങൾ ഉടൻ അനുവദിക്കണമെന്ന് ആൾ ഇന്ത്യ പോസ്റ്റൽ ആൻഡ് ആർ.എം.എസ് പെൻഷണേഴ്സ് അസോസിയേഷൻ അഖിലേന്ത്യാ സമ്മേളനം കേന്ദ്ര സർക്കാരിനോടാവശ്യപ്പെട്ടു. ഭാരവാഹികളായി കെ. രാഘവേന്ദ്രൻ (അഖിലേന്ത്യാ പ്രസിഡന്റ്), ഡി.കെ ദേബ്നാഥ് (അഖിലേന്ത്യാ ജനറൽ സെക്രട്ടറി), സി. ശേഖർ (ട്രഷറർ), എച്ച്.വി കുറുപ്പ്, പി.വി രാജേന്ദ്രൻ (വൈസ് പ്രസിഡന്റുമാർ), എൻ. ചന്ദ്രശേഖരൻ പിള്ള (ജോയിന്റ് സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.