തിരുവനന്തപുരം: നാമസങ്കീർത്തനങ്ങളിലൂടെയും കഥാശ്രവണത്തിലൂടെയും മനസിലുറയ്‌ക്കുന്ന നിഷ്‌കാമഭക്തി മനുഷ്യരെ പാവനചിത്തരാക്കുമെന്ന് ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ പുഷ്‌പാഞ്ജലി സ്വാമിയാർ അച്യുതഭാരതി പറഞ്ഞു. 38-ാമത് അഖിലഭാരത ശ്രീമദ് ഭാഗവത മഹാസത്രത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
സത്രത്തിന്റെ മൂന്നാം ദിവസമായ ഇന്നലെ കപിലോപദേശം എന്ന വിഷയത്തിൽ അഭയാനന്ദ സ്വാമിയും വിദുരമൈത്രേയ സംവാദമെന്ന വിഷയത്തിൽ ആചാര്യ സി.പി നായരും സ്വാമി അദ്ധ്യാത്മാനന്ദ സരസ്വതി, മമ്മിയൂർ വിജയലക്ഷ്മി ടീച്ചർ, പ്രൊഫ.പി.ആർ.ലളിതമ്മ, കോഴിക്കോട് പാലാഞ്ചേരി നവീൻ ശങ്കർ, കോഴിക്കോട് അമൃതാനന്ദമയി മഠത്തിലെ സ്വാമി വിവേകാമൃതാനന്ദപുരി, ശിവഗിരി ധർമ്മ സംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ തുടങ്ങിയവരും വിവിധ വിഷയങ്ങളിൽ പ്രഭാഷണം നടത്തി. സത്രവേദിയിലെ ശ്രീകൃഷ്‌ണ ക്ഷേത്രത്തിൽ ഗോശാല വിഷ്ണു വാസുദേവൻ നമ്പൂതിയുടെ കാർമ്മികത്തിൽ പൂജകളും അർച്ചനകളും നടക്കുന്നുണ്ട്. പഴയിടം മോഹനൻ നമ്പൂതിരിയാണ് ഭക്തർക്ക് ഭക്ഷണമൊരുക്കുന്നത്.
ഇന്നത്തെ പ്രഭാഷണങ്ങൾ
പുല്ലൂർമന മണിവർണൻ നമ്പൂതിരി (സനൽകുമാര ഉപദേശം രുദ്രഗീതം, രാവിലെ 8.30 - 9.30 ), കോഴിക്കോട് വായപ്രം വാസുദേവൻ നമ്പൂതിരി (പുരഞ്ജനോപാഖ്യാനം: 9.30-10.30 ), വെൻമണി കൃഷ്ണൻ നമ്പൂതിരി (പ്രിയവ്രതചരിതം: 10.30-11.30 ), സന്മയാനന്ദ സരസ്വതി പാലക്കാട് ( ഋഷഭാവതാരം 11.30-12.30 ), ഭാഗവത സൂരി അശോകൻ കടവൂർ (ഭരണ - രഹൂണ സംവാദം: 2.30-3.30), കെ.എസ്.വി കൃഷ്ണയ്യർ അംബർനാഥ്, മുബൈ 2.30-3.30), വെണ്മണി രാധ അന്തർജനം (ഭൂഗോളവർണന സങ്കർഷണ സ്തുതി: 3.30-4.30 ), തിരുമല മാധവാശ്രമം സ്വാമി സുകുമാരാനന്ദ (ഭാരത വർഷ വർണ്ണന ജ്യോതിചക്രവിവരണം- 4.30-5.30), പൊൻകുന്നം മനോജ് ശാസ്ത്രി (നവഗ്രഹങ്ങളുടെ വിവരണം 5.30-6.30 ), കർദ്ദിനാൾ ബസേലിയസ് മാർ ക്ലീമിസ് കാതോലിക്കാ ബാബ (അനുഗ്രഹ പ്രഭാഷണം 6.30-7.30 ), സ്വാമി പ്രജ്ഞാനാനന്ദ തീർത്ഥപാദർ (അഷ്ടവക്രഗീത).