വർക്കല: വർക്കല നഗരസഭയുടെ ജനകീയാസൂത്രണപദ്ധതി 2022-23ൽ ഉൾപ്പെടുത്തി ഭൂരഹിതർക്ക് ഭൂമി വാങ്ങി നൽകുന്ന പദ്ധതിയിലേക്ക് നഗരസഭയുടെ നിലവിലെ ഭൂരഹിത - ഭവനരഹിത ലൈഫ് ലിസ്റ്റിൽ ഉൾപ്പെട്ട പട്ടികജാതിക്കാരായ ഗുണഭോക്താക്കളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. തിരഞ്ഞെടുക്കപ്പെടുന്ന അർഹരായ ഗുണഭോക്താക്കൾക്ക് നഗരസഭ / ഗ്രാമപ്രദേശത്ത് മൂന്ന് സെന്റ് ഭൂമി വാങ്ങുന്നതിന് യഥാക്രമം 3ലക്ഷം, 225000 രൂപ അനുവദിക്കുന്നതാണ്. അപേക്ഷയോടൊപ്പം ജാതി, വരുമാനം അപേക്ഷകനും പങ്കാളിക്കും സ്വന്തമായി ഭൂമിയില്ലെന്നും കുടുംബപരമായി കിട്ടാൻ സാദ്ധ്യതയില്ലെന്നും തെളിയിക്കുന്ന വില്ലേജ് ഓഫീസറുടെ സാക്ഷ്യപത്രം, റേഷൻകാർഡ്, ആധാർകാർഡ് എന്നിവ സഹിതം നഗരസഭ പട്ടികജാതി വികസന ഓഫീസിൽ 28ന് വൈകിട്ട് 5ന് മുമ്പ് ഹാജരാക്കണം. അപേക്ഷാഫാറവും വിശദവിവരങ്ങളും പട്ടികജാതി വികസന ഓഫീസിൽ ലഭിക്കും.