
തിരുവനന്തപുരം: കേരള സർവകലാശാല ജനുവരിയിൽ നടത്തുന്ന രണ്ടാം സെമസ്റ്റർ യൂണിറ്ററി (റെഗുലർ/സപ്ലിമെന്ററി/മേഴ്സിചാൻസ്) എൽ.എൽ.ബി., പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
സെപ്തംബറിൽ നടത്തിയ രണ്ടാം സെമസ്റ്റർ എം.എസ്‌സി. സ്റ്റാറ്റിസ്റ്റിക്സ് പരീക്ഷയുടെ പ്രാക്ടിക്കൽ 21,22 തീയതികളിൽ അതത് കോളേജുകളിൽ വച്ച് നടത്തും.
സർവകലാശാലയിൽ നിന്ന് വിരമിച്ചവർ 3,4 ഗഡു ക്ഷാമാശ്വാസ കുടിശികയും മൂന്നാം ഗഡു പെൻഷൻ പരിഷ്‌കരണ കുടിശികയും വിതരണം ചെയ്യുന്നതിന് 'സത്യവാങ്മൂലം' നൽകണം. സത്യവാങ്മൂലം പെൻഷൻ സെക്ഷനിൽ ഹാജരാക്കുകയോ kupension@gmail.com യിൽ അയയ്ക്കുകയോ ചെയ്യണം.