
പാലോട്:മുതിർന്ന കോൺഗ്രസ് നേതാവ് അന്നമ്മ തോമസിനെ ഐ.എൻ.ടി.യു.സി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചു. ഇടിഞ്ഞാർ ഗ്രാമത്തിൽ നിന്ന് പാർട്ടി നേതൃനിരയിലെത്തിയ ഒരാളാണ് 97 കാരിയായ വഴുതനപ്പള്ളി ഹൗസിൽ അന്നമ്മ തോമസ്. ഡി.സി.സി പ്രസിഡന്റ് പാലോട് രവി അന്നമ്മ തോമസിനെ ആദരിച്ചു. ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡന്റ് വി.ആർ.പ്രതാപൻ അദ്ധ്യക്ഷത വഹിച്ചു.ചന്ദ്രപ്രകാശ് ഇടിഞ്ഞാർ, വി.പ്രസാദ്, കൊച്ചു കരിക്കകം നൗഷാദ്, ബി.പവിത്ര കുമാർ, സോഫിതോമസ്, ഭാസുരാംഗി, രാജൻ എന്നിവർ പങ്കെടുത്തു.