vellapally

തിരുവനന്തപുരം: ശ്രീനാരായണ ഗുരുദേവന്റെ ഭൗതിക സൃഷ്ടിയായ എസ്.എൻ.ഡി.പി യോഗവും, ആത്മീയ പ്രസ്ഥാനമായ ശ്രീനാരായണ ധർമ്മസംഘവും തമ്മിലുള്ള ഐക്യവും സഹകരണവും കൂടുതൽ ശക്തിപ്പെടുത്തും. ധർമ്മസംഘം ട്രസ്റ്റിന്റെ പുതിയ ജനറൽ സെക്രട്ടറിയായി ചുമതലയേറ്റ സ്വാമി ശുഭാംഗാനന്ദയും,യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും, ഗുരുദേവന്റെ ജന്മം കൊണ്ട് പവിത്രമായ ചെമ്പഴന്തി ഗുരുകുലത്തിൽ ഇന്നലെ ഒരേ വേദി പങ്കിട്ടപ്പോഴാണ് ഈ ഐക്യദാർഢ്യം പരസ്പരം പ്രകടിപ്പിച്ചത്.

എസ്.എൻ.ഡി.പി യോഗത്തിന്റെ എല്ലാ സന്നദ്ധ പ്രവർത്തനങ്ങൾക്കും ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റിന്റെ സർവ പിന്തുണയുമുണ്ടാകുമെന്ന്, ജനുവരി 26ന് ചെമ്പഴന്തി ഗുരുകുലത്തിൽ കേരള നവോത്ഥാന സമിതി സംഘടിപ്പിക്കുന്ന നവോത്ഥാന സദസിന് മുന്നോടിയായി ചേർന്ന സ്വാഗതസംഘം രൂപീകരണ യോഗത്തിൽ അനുഗ്രഹ പ്രഭാഷണം നടത്തിയ സ്വാമി ശുഭാംഗാനന്ദ പറഞ്ഞു. ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറിയെന്ന നിലയിലുള്ള സ്വാമി ശുഭാംഗാനന്ദയുടെ എല്ലാ പ്രവർത്തനങ്ങൾക്കും യോഗത്തിന്റെ പൂർണ്ണ പിന്തുണ കേരള നവോത്ഥാന സമിതിയുടെ സാരഥി കൂടിയായ വെള്ളാപ്പള്ളി നടേശൻ പ്രഖ്യാപിച്ചു.

സാംസ്‌കാരിക കേരളത്തിന് അപമാനമുണ്ടാക്കുന്ന കാര്യങ്ങളാണ് സംസ്ഥാനത്ത് ഇപ്പോൾ നടക്കുന്നതെന്ന് സ്വാമി ശുഭാംഗാനന്ദ പറഞ്ഞു. ലഹരിയടക്കമുള്ള പ്രശ്‌നങ്ങൾ കൈകാര്യം ചെയ്യാൻ സംഘടിത പ്രവർത്തനം അത്യാവശ്യമാണ്. അതിനുവേണ്ടി എസ്.എൻ.ഡി.പി യോഗത്തിനൊപ്പം ധർമ്മസംഘം ട്രസ്റ്റ് കൈകോർത്ത് നിൽക്കും. ഗുരുദേവന്റെ സാഹോദര്യ സങ്കല്പം യാഥാർത്ഥ്യമാകാൻ ശ്രീനാരായണീയർ ഒറ്റക്കെട്ടായി നിൽക്കണമെന്നും അദ്ദേഹം പറഞ്ഞു.

സ്വാമി ശുഭാംഗാനന്ദ ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ജനറൽസെക്രട്ടറിയായതിൽ ഏറെ സന്തോഷമുണ്ടെന്ന് വെള്ളാപ്പള്ളി പറഞ്ഞു. യോഗത്തിന്റെയും തന്റെയും മനസ് സ്വാമി ധർമ്മസംഘം ജനറൽ സെക്രട്ടറിയാകണമെന്നായിരുന്നു. ഗുരുദേവന്റെ കൂടി ആഗ്രഹമാണ് നടപ്പിലായിരിക്കുന്നത്. താൻ ഈ പറയുന്നത് യോഗം പ്രവർത്തകർക്ക് മനസിലാകും. മറ്റുള്ളവർക്ക് മനസിലാകണമെന്നില്ല. സ്വാമി ശുഭാംഗാനന്ദ ജനറൽ സെക്രട്ടറിയായ ശേഷമുള്ള ആദ്യ പരിപാടിയിൽ പങ്കെടുക്കാനായത് ഗുരുദേവൻ നൽകിയ കരുണയാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. സ്വാമി ശുഭാംഗാനന്ദയെ വെള്ളാപ്പള്ളി പൊന്നാടയണിയിച്ചു.

മതേതരത്വവും ശ്രീനാരായണീയ ആശയങ്ങളും ഉയർത്തിപ്പിടിക്കുന്ന സ്വാമി ശുഭാംഗാനന്ദ. ഗുരുകുല വികസനത്തിനു വേണ്ടി തോളോടു തോൾ ചേർന്ന് നിന്ന വ്യക്തിയാണെന്ന് കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ പറഞ്ഞു. നവോത്ഥാന സമിതി സംസ്ഥാന വൈസ്‌ പ്രസിഡന്റ് കെ.പി.മുഹമ്മദ് അദ്ധ്യക്ഷനായ ചടങ്ങിൽ സമിതി ട്രഷററും മുൻ എം.പിയുമായ കെ.സോമപ്രസാദ്, സലീം കരുനാഗപ്പള്ളി, ആറ്റുകാൽ സുഭാഷ്‌ബോസ്, ടി.പി.കുഞ്ഞുമോൻ, പി.രാമഭദ്രൻ, മുല്ലശേരി രാമചന്ദ്രൻ, കെ.രവികുമാർ, ചൊവ്വര സുനിൽ, ആലുവിള അജിത് തുടങ്ങിയവർ പങ്കെടുത്തു.

ശ്രീ​നാ​രാ​യ​ണ​ ​ ധ​ർ​മ്മ​സം​ഘം​ ​ട്ര​സ്റ്റ്

സ്വാ​മി​ ​ശു​ഭാം​ഗാ​ന​ന്ദ
ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി

ശി​വ​ഗി​രി​:​ശ്രീ​നാ​രാ​യ​ണ​ ​ധ​ർ​മ്മ​സം​ഘം​ ​ട്ര​സ്റ്റ് ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​യാ​യി​ ​സ്വാ​മി​ ​ശു​ഭാം​ഗാ​ന​ന്ദ​യെ​ ​ട്ര​സ്റ്റ് ​ബോ​ർ​ഡ് ​യോ​ഗം​ ​തി​ര​ഞ്ഞെ​ടു​ത്തു.​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന​ ​സ്വാ​മി​ ​ഋ​തം​ഭ​രാ​ന​ന്ദ​ ​സ്ഥാ​നം​ ​ഒ​ഴി​ഞ്ഞ​തി​നെ​ ​തു​ട​ർ​ന്നാ​ണി​ത്.​ധ​ർ​മ്മ​സം​ഘം​ ​ട്ര​സ്റ്റ് ​പ്ര​സി​ഡ​ന്റ് ​സ്വാ​മി​ ​സ​ച്ചി​ദാ​ന​ന്ദ​ ​യോ​ഗ​ത്തി​ൽ​ ​അ​ദ്ധ്യ​ക്ഷ​ത​ ​വ​ഹി​ച്ചു.
നി​ല​വി​ൽ​ ​ചെ​മ്പ​ഴ​ന്തി​ ​ഗു​രു​കു​ലം​ ​സെ​ക്ര​ട്ട​റി​യാ​ണ് ​സ്വാ​മി​ ​ശു​ഭാം​ഗാ​ന​ന്ദ.​ ​ശി​വ​ഗി​രി​ ​മ​ഠ​ത്തി​ന്റെ​ ​പോ​ഷ​ക​ ​സം​ഘ​ട​ന​യാ​യ​ ​ഗു​രു​ധ​ർ​മ്മ​ ​പ്ര​ചാ​ര​ണ​സ​ഭ​യു​ടെ​ ​സെ​ക്ര​ട്ട​റി​യാ​യും​ ​പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്.​ ​തി​ര​ഞ്ഞെ​ടു​പ്പി​നെ​ ​തു​ട​ർ​ന്ന് ​സ്വാ​മി​ ​ശു​ഭാം​ഗാ​ന​ന്ദ​ ​മ​ഹാ​സ​മാ​ധി​യി​ൽ​ ​സ​ത്യ​പ്ര​തി​ജ്ഞ​ ​ചെ​യ്ത് ​സ്ഥാ​ന​മേ​റ്റു.​ ​പ്ര​സി​ഡ​ന്റ് ​സ്വാ​മി​ ​സ​ച്ചി​ദാ​ന​ന്ദ​ ​പ്ര​തി​ജ്ഞാ​വാ​ച​കം​ ​ചൊ​ല്ലി​ക്കൊ​ടു​ത്തു.​ ​സ്ഥാ​ന​മൊ​ഴി​ഞ്ഞ​ ​സ്വാ​മി​ ​ഋ​തം​ഭ​രാ​ന​ന്ദ​ ​സ്വാ​മി​ ​ശു​ഭാം​ഗാ​ന​ന്ദ​യ്ക്ക് ​രേ​ഖ​ക​ൾ​ ​കൈ​മാ​റി.​ ​ധ​ർ​മ്മ​സം​ഘം​ ​ട്ര​സ്റ്റ് ​ബോ​ർ​ഡം​ഗ​ങ്ങ​ളാ​യ​ ​സ്വാ​മി​ ​വി​ശു​ദ്ധാ​ന​ന്ദ,​ ​സ്വാ​മി​ ​പ​രാ​ന​ന്ദ,​ ​സ്വാ​മി​ ​സൂ​ക്ഷ്മാ​ന​ന്ദ,​ ​ട്ര​ഷ​റ​ർ​ ​സ്വാ​മി​ ​ശാ​ര​ദാ​ന​ന്ദ,​ ​സ്വാ​മി​ ​സാ​ന്ദ്രാ​ന​ന്ദ,​ ​സ്വാ​മി​ ​ബോ​ധി​തീ​ർ​ത്ഥ,​ ​സ്വാ​മി​ ​വി​ശാ​ലാ​ന​ന്ദ,​ ​സ്വാ​മി​ ​സ​ദ്രൂ​പാ​ന​ന്ദ,​ ​ശി​വ​ഗി​രി​മ​ഠം​ ​പി.​ആ​ർ.​ഒ​ ​ഇ.​എം.​സോ​മ​നാ​ഥ​ൻ,​ ​ഗു​രു​ധ​ർ​മ്മ​ ​പ്ര​ചാ​ര​ണ​സ​ഭ​ ​ര​ജി​സ്ട്രാ​ർ​ ​അ​ഡ്വ.​ ​പി.​എം.​മ​ധു,​ ​വൈ​സ് ​പ്ര​സി​ഡ​ന്റ് ​അ​നി​ൽ​ ​ത​ടാ​ലി​ൽ,​ ​ജോ​യി​ന്റ് ​ര​ജി​സ്ട്രാ​ർ​ ​സി.​ടി.​അ​ജ​യ​കു​മാ​ർ,​ ​വ​ർ​ക്ക​ല​ ​ന​ഗ​ര​സ​ഭാ​ ​ചെ​യ​ർ​മാ​ൻ​ ​കെ.​എം.​ലാ​ജി​ ​തു​ട​ങ്ങി​യ​വ​രും​ ​ഭ​ക്ത​ജ​ന​ങ്ങ​ളും​ ​സ​ത്യ​പ്ര​തി​ജ്ഞാ​ ​ച​ട​ങ്ങി​ൽ​ ​സം​ബ​ന്ധി​ച്ചു.​ ​തു​ട​ർ​ന്ന് ​ശി​വ​ഗി​രി​മ​ഠം​ ​ഓ​ഫീ​സി​ലെ​ത്തി​ ​സ്വാ​മി​ ​ശു​ഭാം​ഗാ​ന​ന്ദ​ ​ചു​മ​ത​ല​യേ​റ്റു.​ ​ഇ​ക്ക​ഴി​ഞ്ഞ​ ​ട്ര​സ്റ്റ് ​ബോ​ർ​ഡ് ​തി​ര​ഞ്ഞെ​ടു​പ്പി​ൽ​ ​ഏ​റ്റ​വും​ ​കൂ​ടു​ത​ൽ​ ​വോ​ട്ട് ​നേ​ടി​ ​വി​ജ​യി​ച്ച​യാ​ളാ​ണ് ​സ്വാ​മി​ ​ശു​ഭാം​ഗാ​ന​ന്ദ.