തിരുവനന്തപുരം: കേരളകൗമുദി ബോധപൗർണമി ക്ലബ്, ജനമൈത്രി പൊലീസ്, റോട്ടറി ക്ലബ് ഒഫ് ട്രിവാൻഡ്രം അമിറ്റി, കസ്തൂർബാ ഗ്രാമീണ ഗ്രന്ഥശാല, കരമന വിമെൻസ് കോളേജ് എൻ.എസ്.എസ് യൂണിറ്റും സംയുക്തമായി ലഹരി, സൈബർ ബോധവത്കരണ സെമിനാർ സംഘടിപ്പിക്കുന്നു. കരമന എൻ.എസ്.എസ് വിമെൻസ് കോളേജ് ഓഡിറ്റോറിയത്തിൽ 17ന് ഉച്ചയ്ക്ക് 1.45ന് നടക്കുന്ന സെമിനാർ ജനമൈത്രി സുരക്ഷാ പ്രോജക്ട് സ്റ്റേറ്റ് നോഡൽ ഓഫീസർ നിശാന്തിനി ഐ.പി.എസ് ഉദ്ഘാടനം ചെയ്യും. കേരളകൗമുദി തിരുവനന്തപുരം, ആലപ്പുഴ യൂണിറ്റ് ചീഫ് എസ്.വിക്രമൻ ബോധപൗർണമി സന്ദേശം നൽകും. സ്കൂൾ പ്രിൻസിപ്പൽ ഡോ.എസ്.ദേവിക, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ഡോ.ശുഭ ആർ.നായർ, ആശാ പ്രഭാകർ, ലൈബ്രറി കൗൺസിൽ അംഗം മഹേഷ് മാണിക്യം, റോട്ടറി ക്ലബ് ഒഫ് ട്രിവാൻഡ്രം അമിറ്റി പ്രസിഡന്റ് എം.പി.എച്ച്.എഫ് സുരേഷ് കുമാർ.ആർ, ക്ലബ് സെക്രട്ടറി സന്ദീപ്, ലാൽജി സഹദേവൻ തുടങ്ങിയവർ സംസാരിക്കും. തുടർന്ന് ജനമൈത്രി പൊലീസ് 'തീക്കളി' എന്ന നാടകം അവതരിപ്പിക്കും.