
ആറ്റിങ്ങൽ:നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് യാത്രക്കാരൻ മരിച്ചു. മറ്റൊരാൾക്ക് പരിക്കേറ്റു. ആറ്റിങ്ങൽ കിഴക്കുംപുറം ചിറവരമ്പത്ത് വീട്ടിൽ എം മനീഷ് (19) ആണ് മരിച്ചത്. ബൈക്ക് ഓടിച്ചിരുന്ന നയൻ (18) ഗുരുതരമായ പരിക്കുകളോടെ മെഡിക്കൽ കോളേജ് ആശുപത്രിയിലാണ്. കഴിഞ്ഞ ദിവസം രാത്രി 11 മണിയോടെ ആറ്റിങ്ങൽ സി .എസ് .ഐ ആശുപത്രിക്ക് സമീപത്തണ് അപകടം. മനീഷ് സഞ്ചരിച്ചിരുന്ന ബൈക്ക് കാൽനടയാത്രക്കാരനെ ഇടിച്ച ശേഷം നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിച്ചു വീഴുകയായിരുന്നു. റോഡിന്റെ മറുഭാഗത്ത് വീണ മനീഷിന്റെ തലയിലുടെ എതിർ ദിശയിൽ നിന്നുവന്ന കാർ കയറി. മനീഷ് സംഭവ സ്ഥലത്തുവച്ചു തന്നെ മരിച്ചതായി പൊലീസ് പറഞ്ഞു. മണികണ്ഠൻ -മഞ്ചു ദമ്പതികളുടെ മകനാണ് മനീഷ്. എം .മഞ്ജിത് , എം. മനീഷ എന്നിവർ സഹോദരങ്ങൾ.