
തിരുവനന്തപുരം: മീഡിയാ സിറ്റിയുടെ ഈ വർഷത്തെ മാദ്ധ്യമ അവാർഡിന് കേരളകൗമുദി തിരുവനന്തപുരം യൂണിറ്റിലെ പ്രത്യേക ലേഖകൻ കോവളം സതീഷ്‌കുമാറിനെ തിരഞ്ഞെടുത്തു. 21ന് വൈകിട്ട് 5ന്അയ്യങ്കാളി ഹാളിൽ നടക്കുന്ന സാസ്കാരിക സമ്മേളനത്തിൽ മന്ത്രി ജി.ആർ.അനിൽ അവാർഡ് സമ്മാനിക്കുമെന്ന് മീഡിയ സിറ്റി ചെയർമാനും മുൻ മന്ത്രിയുമായ വി. സുരേന്ദ്രൻപിള്ള അറിയിച്ചു. സമ്മേളനം മന്ത്രി ഡോ. ആർ. ബിന്ദു ഉദ്ഘാടനം ചെയ്യും. സിനിമ, ടെലിവിഷൻ അവാർഡുകളും ചടങ്ങിൽ വിതരണം ചെയ്യും.