തിരുവനന്തപുരം : ജില്ലാ ത്രോബാൾ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നാലാഞ്ചിറ മാർ ബസേലിയോസ് കോളേജിൽ സംഘടിപ്പിച്ച ജില്ലാ സീനിയർ ത്രോബാൾ മത്സരത്തിൽ പേരൂർക്കട ഇന്ദിര നഗർ ബോബ്സ് സ്പോർട്സ് ക്ളബ് ഇരട്ട കിരീടം നേടി. ആൺകുട്ടികളുടെ വിഭാഗത്തിൽ ബോബ്സ് സ്പോർട്സ് ക്ളബ് ഒന്നാംസ്ഥാനവും ചിന്മയ വിദ്യാലയ സ്പോർട്സ് ക്ളബ് രണ്ടാംസ്ഥാനവും വി.കെ. കാണി ഗവൺമെന്റ് എച്ച്.എസ് മൂന്നാംസ്ഥാനവും കരസ്ഥമാക്കി.പെൺകുട്ടികളുടെ വിഭാഗത്തിൽ ബോബ്സ് സ്പോർട്സ് ക്ളബ് ഒന്നാം സ്ഥാനവും ചിന്മയ വിദ്യാലയ നരുവാമൂട് രണ്ടാം സ്ഥാനവും ചിന്മയ വിദ്യാലയ ആറ്റുകാൽ മൂന്നാംസ്ഥാനവും കരസ്ഥമാക്കി. സംസ്ഥാന മത്സരം 17, 18 തീയതികളിൽ കോഴിക്കോട്ട് നടക്കും.