fg

തിരുവനന്തപുരം: എറണാകുളത്തെ കോൺഗ്രസിന്റെ മുൻ എം.എൽ.എയുടെ ഭാര്യയ്ക്ക് ഗവേഷണത്തിന് പ്രവേശനം നൽകിയതിലെ അപ്രീതിയെത്തുടർന്ന് സംസ്കൃത സർവകലാശാലയിലെ മലയാള വിഭാഗം മേധാവി ഡോ. വി.ലിസ്സി മാത്യുവിനെ വകുപ്പ് അദ്ധ്യക്ഷ പദവിയിൽ നിന്ന് നീക്കി. മലയാളം വകുപ്പിൽ ഗവേഷണത്തിന് 9 ഒഴിവുകളാണ് അനുവദിച്ചിരുന്നത്. 18 ഒഴിവുണ്ടെന്ന് കണ്ടെത്തി ഗവേഷണ സമിതിയുടെ അനുമതിയോടെ, 18പേർക്ക് പ്രവേശനം നൽകാൻ ലിസി മാത്യു തീരുമാനിച്ചു. മുൻ എം.എൽ.എയുടെ ഭാര്യയ്ക്ക് പ്രവേശനത്തിനായാണ് ഇതെന്ന് ആക്ഷേപമുയർന്നു. വി.സി ലിസി മാത്യുവിനോട് വിശദീകരണം തേടുകയും പ്രവേശന നടപടി നിറുത്താൻ നിർദ്ദേശിക്കുകയും ചെയ്തു. അതേസമയം, മറ്റൊരു വിഷയത്തിൽ പിജി ബിരുദം നേടിയ മുൻ സിൻഡിക്കേറ്റ് അംഗം കൂടിയായ എസ്എഫ്ഐ നേതാവിന് റഗുലേഷന് വിരുദ്ധമായി പ്രവേശനം നൽകിയതായും ആരോപണമുണ്ട്.