ശ്രീകാര്യം: ഹെൽമെറ്റ് ധരിച്ച് ബൈക്കിലെത്തിയ രണ്ടുപേർ വൃദ്ധയുടെ മൂന്നര പവൻ മാല കവർന്നു. ചെറുവയ്ക്കൽ വയലേറ്റുവിള വീട്ടിൽ പുഷ്പകുമാരി (61) യുടെ കഴുത്തിൽ കിടന്ന സ്വർണമാലയാണ് പൊട്ടിച്ചത്. ഇന്നലെ വൈകിട്ട് മൂന്നരയോടെ ചെറുവയ്ക്കൽ പേപ്പർ മിൽ റോഡിലാണ് സംഭവം. പ്രശാന്ത് നഗറിലെ ബന്ധുവീട്ടിൽ പോകാനായി ഇറങ്ങിയതായിരുന്നു വൃദ്ധ. പൾസർ ബൈക്കിലെത്തിയ യുവാക്കളാണ് മാല അപഹരിച്ചത്.