p

തിരുവനന്തപുരം: ദേശീയപാത വികസനത്തിന് ഭൂമി ഏറ്റെടുക്കാൻ മറ്റൊരു സംസ്ഥാനവും തുക വഹിക്കുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഭൂമി ഏറ്റെടുക്കാൻ സംസ്ഥാനം ഇതുവരെ 5,​580 കോടിയാണ് ചെലവിട്ടത്. ഇതുസംബന്ധിച്ച് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ പാർലമെന്റിലെ പ്രസ്താവനയോടെ കേന്ദ്രവും കേരളവും തമ്മിൽ തർക്കമാണെന്ന് ആരും വിചാരിക്കരുതെന്നും അദ്ദേഹം പറഞ്ഞു.

ഗതാഗതത്തിന് തുറന്നുകൊടുത്ത കഴക്കൂട്ടം എലിവേറ്റഡ് ഹൈവേ, കുതിരാൻ തുരങ്കപാത എന്നിവയുടെ ഉദ്ഘാടനവും മറ്റ് പതിമ്മൂന്ന് റോഡ് വികസന പദ്ധതികളുടെ തറക്കല്ലിടലും കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിൻ ഗഡ്കരിയോടൊപ്പം നിർവഹിച്ചശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലായിരുന്നു ചടങ്ങ്.

പാർലമെന്റിൽ ഗഡ്കരി പറഞ്ഞത് എടുത്ത് കേരളത്തിലെ ചില മാദ്ധ്യമങ്ങൾ ‘ഓ, കിട്ടിപ്പോയി’ എന്ന മട്ടിൽ പ്രചരിപ്പിച്ചു. ഗഡ്കരിയുമായി കാര്യങ്ങൾ സംസാരിച്ചിട്ടുണ്ട്. പ്രശ്നങ്ങൾ ചർച്ചയിലൂടെ പരിഹരിക്കും. ഇക്കാര്യത്തി​ൽ വി​. മുരളീധരന്റെ ധാരണയല്ല എന്റേത്. വികസനത്തിന്റെ പേരിൽ ഒരാളും വഴിയാധാരമാകില്ല. റോഡ് വികസനം കുഴപ്പത്തിലാകുമെന്ന് ആരും മനഃപ്പായസമുണ്ണുകയും വേണ്ട. സംസ്ഥാനത്ത് ഒരു വികസനവും നടക്കില്ലെന്ന പൊതുധാരണ മാറിയിട്ടുണ്ട്. ദേശീയപാത വികസനം, ഗെയിൽ തുടങ്ങിയ വൻകിട പദ്ധതികൾ നടപ്പാക്കിയതോടെ കേരളത്തിൽ വികസന പ്രവർത്തനങ്ങൾ സാദ്ധ്യമാണെന്ന് ജനങ്ങൾക്ക് മനസിലായി. ജനങ്ങളുടെ ഇച്ഛാശക്തിയുടെ കൂടി വിജയമാണ് റോഡ് - ഗതാഗത വികസനം. 2016ൽ ഇടതുസർക്കാർ അധികാരത്തിൽ വരുമ്പോൾ ദേശീയപാത വികസനം സ്തംഭനത്തിലായിരുന്നു. വികസനത്തിന് മികച്ച റോഡുകൾ സുപ്രധാനമാണെന്ന് തിരിച്ചറിഞ്ഞ് ദേശീയപാത വികസനം അജണ്ടയായി സർക്കാർ ഏറ്റെടുത്തു. കേരളത്തിൽ ജനസാന്ദ്രത കൂടുതലാണ്. വാഹനപ്പെരുപ്പവും ഉയർന്ന ഭൂമിവിലയുമുള്ള സംസ്ഥാനത്ത് ഭൂമിയേറ്റെടുക്കലിന് ചെലവ് കൂടുതലാണ്. അതുകാരണം വികസനം മുടങ്ങാതിരിക്കാനാണ് ഭൂമിയേറ്റെടുക്കലിന്റെ ചെലവിന്റെ 25 ശതമാനം വഹിക്കാൻ സംസ്ഥാനം തീരുമാനിച്ചത്. ദേശീയപാത വികസനം മുൻകാലങ്ങളിൽ കൃത്യ സമയത്ത് നടപ്പാക്കിയിരുന്നെങ്കിൽ ഇത്രയും തുക ചെലവാകില്ലായിരുന്നു. അത് കേരളത്തിന്റെ പിഴയായി കണ്ടാൽ മതി. കേരളത്തിലെ റോഡ് വികസനത്തിൽ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിക്ക് തികച്ചും അനുകൂല സമീപനമാണ്. അതിന് അദ്ദേഹത്തോട് നന്ദിയുണ്ട്. സംസ്ഥാനത്ത് റോഡ് വികസനത്തിന് ഭൂമിയേറ്റെടുക്കുന്നതിൽ യാതൊരു തടസവും ഉണ്ടാവില്ലെന്നും കേന്ദ്രം ഇതുവരെ നൽകിയ പിന്തുണ തുടരണമെന്നും മുഖ്യമന്ത്രി അഭ്യർത്ഥിച്ചു.

ഗ​വ​ർ​ണ​റു​ടെ​യും​ ​മു​ഖ്യ​മ​ന്ത്രി​യു​ടെ​യും
കൈ​പി​ടി​ച്ച് ​വി​ള​ക്ക് ​കൊ​ളു​ത്തി​ച്ച് ​ഗ​ഡ്ക​രി

തി​രു​വ​ന​ന്ത​പു​രം​:​ ​സ​ർ​വ​ക​ലാ​ശാ​ല​ ​ചാ​ൻ​സ​ർ​ ​സ്ഥാ​ന​ത്ത് ​നി​ന്ന് ​ഗ​വ​ർ​ണ​റെ​ ​മാ​റ്റു​ന്ന​തി​നെ​ ​ചൊ​ല്ലി​ ​സ​ർ​ക്കാ​രും​ ​ഗ​വ​ർ​ണ​ർ​ ​ആ​രി​ഫ് ​മു​ഹ​മ്മ​ദ് ​ഖാ​നും​ ​ത​മ്മി​ൽ​ ​പോ​ര് ​തു​ട​രു​ന്ന​തി​നി​ടെ,​​​ ​മു​ഖ്യ​മ​ന്ത്രി​യും​ ​ഗ​വ​ർ​ണ​റും​ ​ഒ​രു​മി​ച്ച് ​പൊ​തു​ച​ട​ങ്ങി​ൽ​ ​നി​ല​വി​ള​ക്ക് ​കൊ​ളു​ത്തി​യ​ത് ​കൗ​തു​ക​മാ​യി.​ ​അ​തി​ന് ​നി​മി​ത്ത​മാ​യ​ത് ​കേ​ന്ദ്ര​മ​ന്ത്രി​ ​നി​തി​ൻ​ ​ഗ​ഡ്ക​രി​യും.
സം​സ്ഥാ​ന​ത്തെ​ ​ദേ​ശീ​യ​പാ​ത​ ​വി​ക​സ​ന​വു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട് ​കാ​ര്യ​വ​ട്ടം​ ​ഗ്രീ​ൻ​ഫീ​ൽ​ഡ് ​സ്റ്റേ​ഡി​യ​ത്തി​ൽ​ ​ഇ​ന്ന​ലെ​ ​ന​ട​ന്ന​ ​ച​ട​ങ്ങി​ലാ​യി​രു​ന്നു​ ​മാ​ദ്ധ്യ​മ​ങ്ങ​ൾ​ക്കും​ ​സ​ദ​സി​നും​ ​കൗ​തു​കം​ ​പ​ക​ർ​ന്ന​ ​അ​പൂ​ർ​വ​ ​നി​മി​ഷം.
ഉ​ദ്ഘാ​ട​ക​നാ​യ​ ​ഗ​ഡ്ക​രി​ ​ആ​ദ്യം​ ​വി​ള​ക്കു​ ​കൊ​ളു​ത്തി.​ ​അ​ദ്ദേ​ഹ​ത്തി​ന് ​അ​ടു​ത്ത് ​നി​ൽ​ക്കു​ക​യാ​യി​രു​ന്നു​ ​ഗ​വ​ർ​ണ​റും​ ​മു​ഖ്യ​മ​ന്ത്രി​യും.​ ​ഇ​നി​ ​ആ​ര് ​തി​രി​തെ​ളി​യി​ക്ക​ണ​മെ​ന്ന​ ​ആ​ശ​യ​ക്കു​ഴ​പ്പ​മാ​യ​തോ​ടെ,​​​ ​ഗ​ഡ്ക​രി​ ​ര​ണ്ടു​പേ​രു​ടെ​യും​ ​കൈ​ക​ൾ​ ​ചേ​ർ​ത്തു​പി​ടി​ച്ച​ ​ശേ​ഷം​ ​വി​ള​ക്ക് ​കൊ​ളു​ത്താ​ൻ​ ​നി​ർ​ദ്ദേ​ശി​ച്ചു.​ ​തു​ട​ർ​ന്ന് ​ഗ​വ​ർ​ണ​റും​ ​മു​ഖ്യ​മ​ന്ത്രി​യും​ ​ഒ​രു​മി​ച്ച് ​തി​രി​ ​തെ​ളി​യി​ച്ചു.​ ​ച​ട​ങ്ങി​ന് ​മു​ന്നി​ലും​ ​പി​ന്നി​ലു​മാ​യാ​ണ് ​ഗ​വ​ർ​ണ​റും​ ​മു​ഖ്യ​മ​ന്ത്രി​യും​ ​എ​ത്തി​യ​ത്.

​ ​ജ​ന​ങ്ങ​ളു​ടെ​ ​ഏ​റ്റ​വും​ ​ന​ല്ല​ ​ഉ​ദാ​ഹ​ര​ണം​:​ ​വി.​മു​ര​ളീ​ധ​രൻ
വി​ക​സ​ന​ത്തി​നാ​യു​ള്ള​ ​സം​സ്ഥാ​ന​ത്തെ​ ​ജ​ന​ങ്ങ​ളു​ടെ​ ​സ​ഹ​ക​ര​ണ​ത്തി​ന്റെ​ ​ഏ​റ്റ​വും​ ​ന​ല്ല​ ​ഉ​ദാ​ഹ​ര​ണ​മാ​ണ് ​ഈ​ ​പ​ദ്ധ​തി​ക​ളെ​ന്ന് ​ച​ട​ങ്ങി​ൽ​ ​പ​ങ്കെ​ടു​ത്ത​ ​കേ​ന്ദ്ര​ ​സ​ഹ​മ​ന്ത്രി​ ​വി.​മു​ര​ളീ​ധ​ര​ൻ​ ​പ​റ​ഞ്ഞു.​ ​രാ​ജ്യ​ത്തി​ന് ​പ​ദ്ധ​തി​ക​ൾ​ക്ക് ​അ​നു​മ​തി​ ​ന​ൽ​ക​ലും​ ​അ​ത് ​ന​ട​പ്പാ​ക്ക​ലും​ ​ഒ​രേ​ ​വേ​ഗ​ത്തി​ൽ​ ​ന​ട​ക്കു​ക​യാ​ണെ​ന്നും​ ​അ​ദ്ദേ​ഹം​ ​പ​റ​ഞ്ഞു.​ ​മ​ന്ത്രി​മാ​രാ​യ​ ​പി.​എ.​മു​ഹ​മ്മ​ദ് ​റി​യാ​സ്,​​​ ​ജി.​ആ​ർ.​അ​നി​ൽ,​ ​എ​ൻ.​എ​ച്ച്.​എ.​ഐ​ ​റീ​ജി​യ​ണ​ൽ​ ​ഓ​ഫീ​സ​ർ​മാ​രാ​യ​ ​എ​സ്.​കെ.​റ​സാ​ഖ്,​​​ ​ബി.​എ​ൽ.​മീ​ണ​ ​തു​ട​ങ്ങി​യ​വ​ർ​ ​പ​ങ്കെ​ടു​ത്തു.

കേ​ര​ള​ത്തി​ൽ​ ​ഒ​രു​ ​കി.​മീ​റ്റ​ർ​ ​റോ​ഡി​ന്
100​ ​കോ​ടി​ ​ചെ​ല​വ് ​:​നി​തി​ൻ​ ​ഗ​ഡ്‌​ക​രി

പ്ര​ത്യേ​ക​ ​ലേ​ഖ​കൻ

ന്യൂ​ഡ​ൽ​ഹി​:​ ​കേ​ര​ള​ത്തി​ൽ​ ​റോ​ഡ് ​നി​ർ​മ്മി​ക്കാ​ൻ​ ​കി​ലോ​മീ​റ്റ​റി​ന് 100​ ​കോ​ടി​യോ​ളം​ ​രൂ​പ​ ​ചെ​ല​വു​ ​വ​രു​മെ​ന്ന് ​കേ​ന്ദ്ര​ ​ഉ​പ​രി​ത​ല​ ​ഗ​താ​ഗ​ത​ ​മ​ന്ത്രി​ ​നി​തി​ൻ​ ​ഗ​ഡ്‌​ക​രി​ ​പ​റ​ഞ്ഞു.​ ​കേ​ര​ള​ത്തി​ൽ​ ​ഭൂ​മി​ ​ഏ​റ്റെ​ടു​ക്ക​ൽ​ ​ചെ​ല​വ് ​കൂ​ടു​ത​ലാ​ണ്.​ ​അ​തി​ന്റെ​ 25​ ​ശ​ത​മാ​നം​ ​വ​ഹി​ക്കാ​മെ​ന്നേ​റ്റ​ ​സം​സ്ഥാ​ന​ ​സ​ർ​ക്കാ​ർ​ ​വാ​ക്കു​മാ​റി​യെ​ന്നും​ ​അ​ദ്ദേ​ഹം​ ​പ​റ​ഞ്ഞു.
ഇ​ന്ന​ലെ​ ​തി​രു​വ​ന​ന്ത​പു​ര​ത്ത് ​വി​വി​ധ​ ​റോ​ഡ് ​പ​ദ്ധ​തി​ക​ൾ​ ​പ്ര​ഖ്യാ​പി​ക്കു​ന്ന​ ​ച​ട​ങ്ങി​ന് ​പു​റ​പ്പെ​ടും​ ​മു​ൻ​പ് ​ലോ​ക്‌​സ​ഭ​യി​ൽ​ ​ചോ​ദ്യോ​ത്ത​ര​ ​വേ​ള​യി​ലാ​ണ് ​മ​ന്ത്രി​ ​കേ​ര​ള​ത്തെ​ ​പ​രാ​മ​ർ​ശി​ച്ച​ത്.

ഗ​ഡ്‌​ക​രി​ ​പ​റ​ഞ്ഞ​ത്:
ഞാ​ൻ​ ​കേ​ര​ള​ത്തി​ലേ​ക്ക് ​പോ​വു​ക​യാ​ണ്.​ ​കേ​ര​ള​ത്തി​ൽ​ ​ഒ​രു​ ​ഹൈ​വേ​ ​നി​ർ​മ്മി​ക്കു​ന്നു​ണ്ട്.​ ​അ​വി​ടെ​ ​കി​ലോ​മീ​റ്റ​റി​ന് 100​ ​കോ​ടി​ ​രൂ​പ​ ​ചെ​ല​വാ​യി.​ ​ഭൂ​മി​യു​ടെ​ ​ചെ​ല​വി​ന്റെ​ 25​ ​ശ​ത​മാ​നം​ ​ന​ൽ​കാ​മെ​ന്ന് ​മു​ഖ്യ​മ​ന്ത്രി​ ​ആ​ദ്യം​ ​സ​മ്മ​തി​ച്ചു.​ ​പി​ന്നെ​ ​അ​ത്ര​യും​ ​ന​ൽ​കാ​നാ​വി​ല്ലെ​ന്ന് ​ക​ത്ത​യ​ച്ചു.​ ​എ​ങ്കി​ൽ​ ​സം​സ്ഥാ​ന​ ​ജി.​എ​സ്.​ടി​ ​ബാ​ധ​ക​മാ​യ​ ​സാ​ധ​ന​ങ്ങ​ളു​ടെ​ ​റോ​യ​ൽ​റ്റി​ ​ഒ​ഴി​വാ​ക്കി​ത്ത​രാ​നും​ ​സ​ർ​ക്കാ​ർ​ ​സ്ഥ​ലം​ ​ന​ൽ​കാ​നും​ ​പ​റ​ഞ്ഞു.​ ​ഇ​ത്ര​യും​ ​വി​ട്ടു​വീ​ഴ്ച​ ​ചെ​യ്തി​ട്ടും​ ​കി​ലോ​മീ​റ്റ​റി​ന് 100​ ​കോ​ടി​ ​ചെ​ല​വു​ ​വ​രു​ന്നു.​ ​റോ​ഡു​ക​ൾ​ക്ക് ​ഇ​ത്ര​യും​ ​മു​ട​ക്കേ​ണ്ടി​ ​വ​ന്നാ​ൽ​ ​അ​തു​ ​തി​രി​ച്ചു​ ​പി​ടി​ക്കു​ന്ന​തെ​ങ്ങ​നെ?
അ​തി​നാ​ൽ​ ​കേ​ന്ദ്ര​-​സം​സ്ഥാ​ന​ ​സ​ർ​ക്കാ​രു​ക​ൾ​ക്ക് ​പ്ര​യോ​ജ​ന​മു​ള്ള​ ​ഒ​രു​ ​മാ​ർ​ഗ്ഗം​ ​ക​ണ്ടെ​ത്ത​ണം.​ ​സ​മ​യ​ബ​ന്ധി​ത​മാ​യും​ ​അ​ഴി​മ​തി​ ​ഇ​ല്ലാ​തെ​യും​ ​പ​ദ്ധ​തി​ക​ൾ​ ​പൂ​ർ​ത്തി​യാ​ക്ക​ണം.​ ​ഭൂ​മി​ ​ഏ​റ്റെ​ടു​ക്ക​ലി​നും​ ​മ​റ്റും​ ​നി​യ​മം​ ​നി​ർ​മ്മി​ക്കു​ന്ന​ത് ​കേ​ന്ദ്ര​ ​സ​ർ​ക്കാ​രാ​ണെ​ങ്കി​ലും​ ​ന​ട​പ്പാ​ക്കേ​ണ്ട​ത് ​സം​സ്ഥാ​ന​ ​സ​ർ​ക്കാ​രു​ക​ളാ​ണെ​ന്നും​ ​ഗ​ഡ്ക​രി​ ​പ​റ​ഞ്ഞു.