തിരുവനന്തപുരം: വഞ്ചിയൂരിൽ മദ്യപസംഘത്തിന്റെ ആക്രമണത്തിൽ മൂന്ന് പൊലീസുകാർക്ക് പരിക്കേറ്റു. വഞ്ചിയൂർ സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ.യ്ക്കും രണ്ട് പൊലീസുകാർക്കുമാണ് പരിക്കേറ്റത്. ഇന്നലെ വൈകിട്ട് 6.30ഓടെയാണ് സംഭവം. കവടിയാർ സ്വദേശികളായ മൂന്നുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. സ്റ്റേഷന് സമീപത്തെ പൊതുവഴിയിൽ കാറിലിരുന്ന് മൂന്ന് പേർ മദ്യപിക്കുകയായിരുന്നത് ചോദ്യം ചെയ്ത പൊലീസുകാരെയാണ് മർദ്ദിച്ചത്. കാറിൽ നിന്ന് മദ്യക്കുപ്പികൾ കണ്ടെടുത്തു. മൂന്നുപേരും മദ്യപിച്ചിരുന്നതായി പൊലീസ് പറഞ്ഞു. കസ്റ്റഡിയിലെടുത്തവരെ ഇന്ന് കോടതിയിൽ ഹാജകരാക്കും. പൊലീസുകാർക്ക് സാരമായ പരിക്കില്ലെന്ന് കൺട്രോൾ റൂം അധികൃതർ അറിയിച്ചു.