
കിളിമാനൂർ: കിളിമാനൂർ ഗവ.എൽ.പി.എസിലെ പ്രീപ്രൈമറി വിഭാഗം അന്താരാഷ്ട്ര നിലാവാരത്തിലേക്ക്.സമഗ്രശിക്ഷ കേരളം എസ്.എസ്.കെ സ്റ്റാർസ് പദ്ധതി പ്രകാരം പത്ത്ലക്ഷം രൂപ ചെലവഴിച്ചാണ് അടിസ്ഥാന വികസനം നടപ്പിലാക്കുന്നത്.സ്കൂളിൽ ചേർന്ന സ്വാഗത സംഘ രൂപീകരണ യോഗം ഒ.എസ്.അംബിക എം.എൽ.എ ഉദ്ഘാടനം ചെയ്തു.കിളിമാനൂർ പഞ്ചായത്ത് പ്രസിഡന്റ് ടി.ആർ.മനോജ് അദ്ധ്യക്ഷത വഹിച്ചു.പ്രഥമാദ്ധ്യാപിക എസ്.സുൽഫത്ത് ബീവി സ്വാഗതം പറഞ്ഞു.
ബ്ലോക്ക് പ്രോജക്ട് കോ-ഓർഡിനേറ്റർ വി.ആർ.സാബു പദ്ധതി വിശദീകരിച്ചു.ജില്ലാ പഞ്ചായത്തംഗം ജി.ജി.ഗിരി കൃഷ്ണൻ,ബ്ലോക്ക് പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരംസമിതി അദ്ധ്യക്ഷ ഡി.ദീപ,ബ്ളോക്ക് അംഗം ജെ.സജികുമാർ,പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരംസമിതി അദ്ധ്യക്ഷൻ കൊട്ടറ മോഹൻകുമാർ,പഞ്ചായത്തംഗം രാധാകൃഷ്ണൻ,പി.ടി.എ പ്രസിഡന്റ് സജിൻ ജാഫർ,അദ്ധ്യാപക സംഘടന പ്രതിനിധികളായ എം.നൗഷാദ്, പി.എ.സാജൻ,ബി.എസ്.റെജി,രതീഷ് പോങ്ങനാട്,ടി.ചന്ദ്രബാബു,എൻ.ഷംനാദ്,കെ.എസ്.വൈശാഖ്,കെ.ഷീബ,അൻസി എം.സലിം,ഷിജി ബൈജു,എസ്.സുമ എന്നിവർ പങ്കെടുത്തു.മേഖലയിലെ വിവിധ റസിഡൻസ് അസോസിയേഷൻ,ഗ്രന്ഥശാലകൾ,സാമൂഹിക-സാംസ്ക്കാരിക -രാഷ്ട്രീയ-യുവജന സംഘടന പ്രതിനിധികൾ,പൂർവ അദ്ധ്യാപകർ,പ്രഥമാദ്ധ്യാപകർ തുടങ്ങിയവരും പങ്കെടുത്തു.ഒ.എസ്.അംബിക എം.എൽ.എ ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി.പി.മുരളി,ജില്ല പഞ്ചായത്തംഗം ജി.ജി.ഗിരികൃഷ്ണൻ എന്നിവർ രക്ഷാധികാരികളായി സ്വാഗതസംഘം രൂപീകരിച്ചു.