തിരുവനന്തപുരം:സംസ്ഥാനത്തെ നിർമ്മാണ മേഖലയെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് കേരള സ്റ്റേറ്റ് കെട്ടിട നിർമ്മാണ തൊഴിലാളി കോൺഗ്രസ് (കെ.എസ്.കെ.എൻ.ടി.സി) അവകാശ പ്രഖ്യാപന സമ്മേളനം സംഘടിപ്പിക്കും. 20ന് രാവിലെ 10ന് അയ്യങ്കാളി ഹാളിൽ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഉദ്ഘാടനം ചെയ്യും.കെ.എസ്.കെ.എൻ.ടി.സി സംസ്ഥാന പ്രസിഡന്റ് ടി.ശരത്‌ചന്ദ്ര പ്രസാദ് അദ്ധ്യക്ഷത വഹിക്കും.പ്രതിനിധി സമ്മേളനം മുൻ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഉദ്‌ഘാടനം ചെയ്യും.വൈകിട്ട് 3ന് നടക്കുന്ന സമാപന സമ്മേളനത്തിൽ യു.ഡി.എഫ് കൺവീനർ എം.എം.ഹസൻ ഉദ്ഘാടനാകും.14 ജില്ലകളിൽ നിന്നായി അഞ്ഞൂറോളം പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കും.