sree

നെയ്യാറ്റിൻകര: തിരുവനന്തപുരത്ത് നടക്കുന്ന അഖില ഭാരത ഭാഗവത മഹാസത്ര വേദിയിലേക്കുള്ള കൊടിമരം ശ്രീകൃഷ്ണസ്വാമിക്ഷേത്ര സന്നിധിയിൽ നിന്ന് പുറപ്പെട്ടു. ഗീതോപദേശഗോപുര നടയിൽ നടന്ന ചടങ്ങിൽ ക്ഷേത്ര മേൽശാന്തി ആരതി ഉഴിഞ്ഞ് കൊടിമരത്തെ ആശീർവദിച്ചു. നെയ്യാറ്റിൻകര സനൽ, വഴുതൂർ മധുകുമാർ, അഡ്വ.ഹരി ഗോപാൽ,എൻ.ശൈലേന്ദ്രകുമാർ,അഡ്വ.രാജ്മോഹൻ, അഡ്വ.കൃഷ്ണദാസ്,ഡി.അനിൽകുമാർ, ഗോപാലകൃഷ്ണ നായർ,ജി.ഗോപീകൃഷ്ണൻ നായർ,സുകുമാരൻ നായർ,ജയരാജ് എന്നിവർ കൊടിമര ഘോഷയാത്രയ്ക്ക് നേതൃത്വം നൽകി. മലയിൻകീഴ് ശ്രീകൃഷ്ണക്ഷേത്ര സന്നിധിയിൽ നിന്നും കൊടിക്കൂറയും ഭാഗവതവും സ്വീകരിച്ച ശേഷമാണ് യജ്ഞവേദിയിലേക്ക് കൊടിമരം കൊണ്ടുപോയത്.