
ബാലരാമപുരം : കേരള സർക്കാർ ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തൽ പള്ളിച്ചൽ പഞ്ചായത്തിലെ പൊതുകുളങ്ങളിൽ നടത്തുന്ന മത്സ്യ കൃഷിയ്ക്ക് തുടക്കമായി.മുടവൂർപ്പാറ പൂങ്കോട് വെട്ടുവേലി കുളത്തിൽ പള്ളിച്ചൽ പഞ്ചായത്ത് പ്രസിഡന്റ് ടി. മല്ലിക മത്സ്യ കുഞ്ഞുങ്ങളെ നിക്ഷേപിച്ച് പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു.ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സി.ആർ.സുനു,പഞ്ചായത്ത് അംഗം ജെ.രാജേഷ് എന്നിവർ സംസാരിച്ചു.