general

ബാലരാമപുരം: റവന്യൂ ജില്ലാ സ്‌കൂൾ കലോത്സവം,ഉപജില്ലാ കലോത്സവം,ശാസ്‌ത്രോത്സവം,കായികോത്സവം തുടങ്ങിയവയിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടിയവരെയും എ ഗ്രേഡ് നേടിയവരെയും വിവിധ വിഭാഗങ്ങളിൽ ജില്ലാ തലത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവരെയും ആദരിച്ചു.വിജയികൾക്ക് ഉപഹാരങ്ങളും സാക്ഷ്യപത്രങ്ങളും വിതരണം ചെയ്തു.സ്‌കൂൾ അങ്കണത്തിൽ ചേർന്ന അനുമോദനയോഗം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ചന്തുകൃഷ്ണ ഉദ്ഘാടനം ചെയ്തു.എസ്.എം.സി ചെയർമാൻ എസ്.പ്രേംകുമാർ അദ്ധ്യക്ഷത വഹിച്ചു.പള്ളിച്ചൽ ഗ്രാമപഞ്ചായത്തംഗം ഇ.ബി.വിനോദ് കുമാർ,എസ്.എം.സി വൈസ് ചെയർമാൻ സി.എസ് .രജീഷ്,എം.പി.ടി.എ പ്രസിഡന്റ് ആരതി,ദിൽജിത്ത്,ഹെഡ്മാസ്റ്റർ എ.എസ് മൻസൂർ,അദ്ധ്യാപകരായ എം.ആർ.സൗമ്യ,എം.മുഹമ്മദ് , എ.ആർ.അനൂപ്,അനൂപ.എസ്.എസ് എന്നിവർ പ്രസംഗിച്ചു.