cha

നെടുമങ്ങാട്: വാളിക്കോട്-വേങ്കോട് റോഡിൽ വേങ്കോട് സ്കൂളിന് സമീപം പുതുതായി നിർമ്മിച്ച ഹംബ് അപകടക്കെണിയാകുന്നു. ഹമ്പിൽ മാർക്കിംഗ് ഇല്ലാത്തതും അപകട മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കാത്തതുമാണ് അപകടങ്ങൾ പതിവാകാനുളള പ്രധാന കാരണം. കഴിഞ്ഞദിവസം ചല്ലിയുമായി പോയ ടിപ്പറിലെ പകുതിയോളം ചല്ലി റോഡിലേക്ക് തെറിച്ചു വീണു. നാട്ടുകാർ വളരെ ബുദ്ധിമുട്ടിയാണ് ഇവിടെ വൃത്തിയാക്കിയത്. ഒരു ദിവസത്തെ ടാറിംഗ് ജോലിയും ബാക്കിയുണ്ട്. അത് കഴിഞ്ഞാലുടൻ റോഡിലെയും ഹമ്പിലെയും മാർക്കിംഗ് പണികൾ ആരംഭിക്കുമെന്ന് പി.ഡബ്ല്യു.ഡി അസിസ്റ്റന്റ് എൻജിനിയർ പറഞ്ഞുണ