തിരുവനന്തപുരം: ധനകാര്യ വകുപ്പിന്റെ നിലപാടുകൾ ജലഅതോറിട്ടിയെ സാമ്പത്തികമായി തകർത്ത് മറ്റൊരു കെ.എസ്.ആർ.ടി.സി ആക്കുമെന്നും ജലഅതോറിട്ടിയോടും ജീവനക്കാരോടുമുള്ള ചിറ്റമ്മനയം സർക്കാർ തിരുത്തണമെന്നും ഡി.സി.സി പ്രസിഡന്റ് പാലോട് രവി ആവശ്യപ്പെട്ടു.കേരള വാട്ടർ അതോറിട്ടി സ്റ്റാഫ് അസോസിയേഷൻ (ഐ.എൻ.ടി.യു.സി) നടത്തിയ സെക്രട്ടേറിയറ്റ് ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സ്റ്റാഫ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് തമ്പാനൂർ രവി അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന ജനറൽ സെക്രട്ടറി പി .ബിജു, വി.ആർ.പ്രതാപൻ, ബി.രാഗേഷ് ,റ്റി.എസ് ഷൈൻ, പി.സന്ധ്യ, ജോയൽ സിംഗ്, പി.പ്രമോദ്, വിനോദ്, സി.റിജിത്, പി.എസ്.ഷാജി തുടങ്ങിയവർ സംസാരിച്ചു.