governor

തിരുവനന്തപുരം: പാകിസ്ഥാനെതിരെ 1971ൽ ഇന്ത്യ നേടിയതിന്റെ സ്മരണപുതുക്കിയ വിജയദിനാഘോഷത്തോടനുബന്ധിച്ച് പാങ്ങോട് സൈനിക ആസ്ഥാനത്തെ യുദ്ധസ്മാരകത്തിൽ നടന്ന ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പുഷ്പചക്രം സമർപ്പിച്ചു. സൈനിക കേന്ദ്രമേധാവി ബ്രിഗേഡിയർ ലളിത് ശർമ്മ,1971ലെ യുദ്ധത്തിൽ പങ്കെടുത്തിട്ടുള്ള കേണൽ ആർ.ജി.നായർ,വിവിധ റെജിമെന്റ് വിഭാഗങ്ങളിലെ കമാണ്ടിംഗ് ഓഫീസർമാർ തുടങ്ങിയവരും പുഷ്പചക്രം സമർപ്പിച്ചു. വിമുക്തഭടന്മാരും,എൻ.സി.സി.കേഡറ്റുകളും,സ്‌കൂൾ കുട്ടികളും,സൈനിക കേന്ദ്രത്തിലെ ഉദ്യോഗസ്ഥരും,സൈനികരും ചടങ്ങിൽ പങ്കെടുത്തു.