p

കടയ്ക്കാവൂർ: സൂക്ഷിച്ചില്ലെങ്കിൽ ഏതു നിമിഷവും യാത്രക്കാർ അപകടത്തിലാകുമെന്ന അവസ്ഥയിലാണിന്ന് പള്ളിമുക്ക് വിളയിൽ മൂല റോഡ്.യാത്രക്കാരുടെ ജീവന് ഭീഷണിയായിട്ടും പൊതുമരാമത്തു വകുപ്പിന്റെ അനാസ്ഥയിൽ ഏതു നിമിഷവും അപകടങ്ങൾ ഉണ്ടാവാമെന്ന ഭയത്തോടെയാണ് സമീപവാസികൾ.കീഴാറ്റിങ്ങൽ പള്ളിവിള പി.എച്ച്.സിക്ക് മുൻപിലെ മെറ്റൽ റോഡിന്റെ ഭൂരിഭാഗവും ഇറങ്ങിക്കിടക്കുന്ന അവസ്ഥയിലാണ്.സൂചനാ ബോർഡുകളുടെ അഭാവവും റോഡിന്റെ ഈ ഭാഗത്തെ ഇറക്കവും വളവുകളും കാരണം വാഹനങ്ങൾ വളരെ അടുത്തെത്തിയാൽ മാത്രമേ ഇത് കാണാനാകൂ.പെട്ടെന്നുള്ള ബ്രേക്കിങ്ങിൽ പലപ്പോഴും വാഹനങ്ങൾ അപകടത്തിൽപ്പെടുന്നതും പതിവാണ്.ഒരു മാസത്തിലേറെയായി റോഡിന്റെ ഈ ഭാഗം യാതൊരുവിധ അറ്റകുറ്റപ്പണികളും നടത്താതെ യാത്രക്കാർക്ക് ദുരിതം വിതയ്ക്കുന്നു.സർവീസ് ബസുകൾ ഉൾപ്പെടെ നിരവധി വാഹനങ്ങളാണ് ഇതുവഴി പ്രതിദിനം കടന്നുപോകുന്നത്.