av

തിരുവനന്തപുരം: ലോകമെമ്പാടുമുള്ള സിനിമാ പ്രേമികൾ കാത്തിരിക്കുന്ന ജയിംസ് കാമറൂണിന്റെ 3.15 മണിക്കൂർ ദൈർഘ്യമുള്ള ത്രീഡി ചിത്രം 'അവതാർ 2" തിയേറ്ററുകളിൽ എത്തി. 2009ൽ റിലീസ് ചെയ്ത് ബോക്‌സ് ഓഫീസ് ഹിറ്റ് ചിത്രം അവതാറിന്റെ തുടർച്ചയാണ് അവതാർ 2. സാം വർതിങ്ടൺ,സോ സൽദാന,സ്റ്റീഫൻ ലാങ്,മാട്ട് ജെറാൾഡ്,ക്ലിഫ് കർടിസ്,കേറ്റ് വിൻസ്‌ലെറ്റ് എന്നിവരാണ് പ്രധാന അഭിനേതാക്കൾ. ഇംഗ്ലീഷിനു പുറമെ മലയാളം, തമിഴ് പതിപ്പുകളും കേരളത്തിൽ റിലീസ് ചെയ്തിട്ടുണ്ട്. ഹിന്ദി, തെലുങ്ക്, കന്നട പതിപ്പുകളും രാജ്യത്തെ തിയേറ്ററുകളിൽ എത്തിയിട്ടുണ്ട്. വർഷങ്ങളോളം നീണ്ട സാങ്കേതിക ഗവേഷണവും അഭിനേതാക്കളുടെ പരിശീലനത്തിനുമൊടുവിൽ വെള്ളത്തിനടിയിലായിരുന്നു അവതാർ 2ന്റെ ചിത്രീകരണം. 2000 കോടി രൂപ മുതൽമുടക്കിലാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

അതേസമയം,​ അവതാർ 2ന്റെ വ്യാജ പതിപ്പ് വ്യാപകമായി പ്രചരിക്കുന്നുണ്ട്.