തിരുവനന്തപുരം: ആകാശമാർഗമുള്ള ചരക്ക് കടത്ത് രംഗത്തെ പ്രമുഖരായ ഡെൽറ്റ എയർ കാർഗോയും ടെക്നോപാർക്കിലെ ഐ.ബി.എസിന്റെ സോഫ്ട്‌വെയർ ഉപയോഗിക്കാൻ തീരുമാനിച്ചു. ചരക്കുകൾ കൈകാര്യം ചെയ്യാനും മികച്ച സേവനം നൽകാനുമായി വികസിപ്പിച്ച ഐ കാർഗോ സോഫ്ട്‌വെയറാണിതിന് ഉപയോഗിക്കുക.
ലോകത്തിലെ ഏറ്റവും വലിയ വിമാനക്കമ്പനികളിലൊന്നായ ഡെൽറ്റ എയർലൈൻസിന്റെ കാർഗോ കമ്പനിയാണ് ഡെൽറ്റ കാർഗോ. ഇതോടെ ഉപയോക്താക്കൾക്ക് മികച്ച സർവീസ് നൽകാനാകുമെന്ന് ഡെൽറ്റ കാർഗോ വൈസ് പ്രസിഡന്റ് റോബ് വാൽപോൾ പറഞ്ഞു. ഡെൽറ്റ എയർലൈൻസിന്റെ കാർഗോയുടെ ഡിജിറ്റൽവത്കരണത്തിന് ഐ കാർഗോ തിരഞ്ഞെടുത്തത് സുപ്രധാന ബഹുമതിയാണെന്ന് ഐ.ബി.എസ് വൈസ് പ്രസിഡന്റ് സാം ശുക്ല പറഞ്ഞു.