തിരുവനന്തപുരം: തീർത്ഥാടന കേന്ദ്രങ്ങളിലെ അടിസ്ഥാന സൗകര്യ വികസനത്തിനായി കേന്ദ്രസർക്കാർ സംസ്ഥാനത്തിന് അനുവദിച്ചു നൽകിയ നൂറുകോടി രൂപ യഥാസമയം പദ്ധതി രേഖ നൽകാത്തതിനാൽ നഷ്ടമാകുന്ന സ്ഥിതി ഒഴിവാക്കണമെന്ന് കേരള ടൂറിസം ഡെവലപ്മെന്റ് അസോസിയേഷൻ (കെ. ടി.ഡി.എ) ജനറൽ സെക്രട്ടറി കോട്ടുകാൽ കൃഷ്ണകുമാറും ട്രഷറർ സിജി നായരും സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു. ശബരിമലയുടെ വികസനത്തിനു വേണ്ടിയാണ് ഈ തുക അനുവദിച്ചത്. മുൻവർഷങ്ങളിൽ ശ്രീപദ്മനാഭസ്വാമി ക്ഷേത്രം അടക്കമുള്ള തീർത്ഥാടന കേന്ദ്രങ്ങൾക്ക് ഈ പദ്ധതിയിൽ നിന്ന് അനുവദിച്ച തുക വിനിയോഗിച്ചതിലൂടെ വിവിധ സ്ഥലങ്ങളിൽ വിനോദസഞ്ചാരികളുടെ വരവ് ഗണ്യമായി വർദ്ധിച്ചെന്നും ഭാരവാഹികൾ പ്രസ്താവനയിൽ പറഞ്ഞു.